പ്രളയബാധിതര്‍ക്കായി ഡോ. ബോബി ചെമ്മണൂര്‍ ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ ആരംഭിച്ചു.

പ്രളയത്തില്പ്പെട്ട് ബുദ്ധിമുട്ടുന്നവര്ക്കായി ചെമ്മണൂര് ഇന്റര്നാഷണല് ജ്വല്ലേഴ്സിന്റെ 44 ഷോറൂമുകളിലും ഹെല്പ്പ് ഡെസ്ക്കുകള് ആരംഭിച്ചു. ദുരിത ബാധിതര്ക്കായി ഭക്ഷണം, മരുന്ന്, വസ്ത്രങ്ങള് എന്നിവ ഇവിടെ നിന്ന് ലഭ്യമാക്കും. ആവശ്യമുള്ളവര്ക്ക് ഷോറൂമുകളുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ്. ഡോ. ബോബി ചെമ്മണൂര് തന്നെ രക്ഷാപ്രവര്ത്തനത്തിന് ഇറങ്ങിക്കഴിഞ്ഞു. തൃശ്ശൂര്, പാലക്കാട് ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളില് ഡോ. ബോബി ചെമ്മണൂര് നേരിട്ടെത്തി അവശ്യസാധനങ്ങള് വിതരണം ചെയ്തു.
 | 

പ്രളയബാധിതര്‍ക്കായി ഡോ. ബോബി ചെമ്മണൂര്‍ ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ ആരംഭിച്ചു.

കോഴിക്കോട്: പ്രളയത്തില്‍പ്പെട്ട് ബുദ്ധിമുട്ടുന്നവര്‍ക്കായി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ 44 ഷോറൂമുകളിലും ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ ആരംഭിച്ചു. ദുരിത ബാധിതര്‍ക്കായി ഭക്ഷണം, മരുന്ന്, വസ്ത്രങ്ങള്‍ എന്നിവ ഇവിടെ നിന്ന് ലഭ്യമാക്കും. ആവശ്യമുള്ളവര്‍ക്ക് ഷോറൂമുകളുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ്. ഡോ. ബോബി ചെമ്മണൂര്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിക്കഴിഞ്ഞു. തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഡോ. ബോബി ചെമ്മണൂര്‍ നേരിട്ടെത്തി അവശ്യസാധനങ്ങള്‍ വിതരണം ചെയ്തു.

ബോട്ടുകള്‍ വാടകയ്ക്ക് എടുത്ത് രക്ഷാപ്രവര്‍ത്തനത്തിന് എത്തിക്കേണ്ട പ്രവൃത്തികള്‍ പുരോഗമിക്കുന്നു. ബോട്ടുകള്‍ വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ളവര്‍ക്ക് ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. വിവിധ ഷോറൂമുകളില്‍ നിന്നും ജീവനക്കാര്‍ സമീപ പ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തി ദുരിതബാധിതര്‍ക്ക് ആവശ്യമുള്ള ഭക്ഷണം, വസ്ത്രം, മരുന്ന് എന്നിവ വിതരണം ചെയ്തുകൊണ്ടിരിക്കുകയാണ്. ആയിരക്കണക്കിന് സ്റ്റാഫുകളും, ബോബി ഫാന്‍സും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സജീവമായി രംഗത്തുണ്ട്.

പ്രളയബാധിതര്‍ക്കായി ഡോ. ബോബി ചെമ്മണൂര്‍ ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ ആരംഭിച്ചു.

ഈ അവസരത്തില്‍ ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ എല്ലാ ഷോറൂമുകളുടെയും ലാഭം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായ് വിനിയോഗിക്കുമെന്നും ഡോ. ബോബി ചെമ്മണൂര്‍ അറിയിച്ചു. ബോബി ബസാറില്‍ഡ നിന്നും അവശ്യസാധനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ വിതരണം ചെയ്തു വരുന്നുണ്ട്. ചെമ്മണൂര്‍ ഗ്രൂപ്പിന്റെ എല്ലാ വാഹനങ്ങളും ആംബുലന്‌സുകളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിട്ടു നല്‍കിയതായും ഡോ. ബോബി ചെമ്മണൂര്‍ അറിയിച്ചു.