ഡോ. ബോബി ചെമ്മണ്ണൂര്‍ രക്ഷാപ്രവര്‍ത്തകരെ ആദരിച്ചു

പ്രളയകാലത്ത് കൈമെയ് മറന്ന് സ്വന്തം ജീവന് പോലും കണക്കാക്കാതെ രക്ഷാ പ്രവര്ത്തനം നടത്തിയവരെ ഡോ. ബോബി ചെമ്മണൂരും മീഡിയവണ് ചാനലും സംയുക്തമായി തൃശ്ശൂരില് നടത്തിയ ഹോണറിംഗ് ഹീറോസ് എന്ന പരിപാടിയിലൂടെ ആദരിച്ചു. മീഡിയവണ് സി.ഇ.ഒ എം. അബ്ദുള് മജീദ് അദ്ധ്യക്ഷനായ ചടങ്ങിന്റെ ഉദ്ഘാടനം, അതിജീവനം ജില്ലാ കോ-ഓര്ഡിനേറ്ററും അസിസ്റ്റന്റ് കളക്ടറുമായ പ്രേം കൃഷ്ണന് നിര്വഹിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അവാര്ഡുകള് വിതരണം ചെയ്തു. സംഗീത സംവിധായകന് വിദ്യാധരന് മാസ്റ്റര് മുഖ്യപ്രഭാഷണം നടത്തി. ഡോ. ബോബി ചെമ്മണൂര്, സാജു മുലന്, കലാഭവന് സതീഷ്, നടി മായാമേനോന്, പരിസ്ഥിതി പ്രവര്ത്തകന് വര്ഗ്ഗീസ് തരകന് എന്നിവര് സംസാരിച്ചു.
 | 

ഡോ. ബോബി ചെമ്മണ്ണൂര്‍ രക്ഷാപ്രവര്‍ത്തകരെ ആദരിച്ചു

പ്രളയകാലത്ത് കൈമെയ് മറന്ന് സ്വന്തം ജീവന്‍ പോലും കണക്കാക്കാതെ രക്ഷാ പ്രവര്‍ത്തനം നടത്തിയവരെ ഡോ. ബോബി ചെമ്മണൂരും മീഡിയവണ്‍ ചാനലും സംയുക്തമായി തൃശ്ശൂരില്‍ നടത്തിയ ഹോണറിംഗ് ഹീറോസ് എന്ന പരിപാടിയിലൂടെ ആദരിച്ചു. മീഡിയവണ്‍ സി.ഇ.ഒ എം. അബ്ദുള്‍ മജീദ് അദ്ധ്യക്ഷനായ ചടങ്ങിന്റെ ഉദ്ഘാടനം, അതിജീവനം ജില്ലാ കോ-ഓര്‍ഡിനേറ്ററും അസിസ്റ്റന്റ് കളക്ടറുമായ പ്രേം കൃഷ്ണന്‍ നിര്‍വഹിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അവാര്‍ഡുകള്‍ വിതരണം ചെയ്തു. സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ. ബോബി ചെമ്മണൂര്‍, സാജു മുലന്‍, കലാഭവന്‍ സതീഷ്, നടി മായാമേനോന്‍, പരിസ്ഥിതി പ്രവര്‍ത്തകന് വര്‍ഗ്ഗീസ് തരകന്‍ എന്നിവര്‍ സംസാരിച്ചു.

പൂമല ഡി.ടി.പി.സി കെയര്‍ടേക്കര് രഞ്ജിനി, മുരുകന്‍, വിജയന്‍, മുഹമ്മദ് ബിസ്മില്ല, ഐ.ആര്‍. ഡബ്ല്യു വളന്റിയര്‍ ഷിഹാബുദ്ദീന്‍ ചിറ്റൂര്‍, അന്നനാട് സെന്റ് സെബാസ്റ്റ്യന്‍ പള്ളി വികാരി ഫാ. ഹോര്‍മിസ് തോട്ടക്കര, സി.ഐ. പി.ആര്‍ ബിജോയ് (തീരദേശ പോലീസ്), ജില്ലാ ഫയര്‍ ഓഫീസര് അശ്‌റഫ് അലി, ചാലക്കുടി, മാള ഫയര്‍ ഓഫീസര്‍മാരായ ജോയി, ഡിബിന്‍, മത്സ്യത്തൊഴിലാളികള്‍ തുടങ്ങി തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലെ നിരവധി രക്ഷാ പ്രവര്‍ത്തകരെ ആദരിച്ചു. മീഡിയാവണ്‍ എഡിറ്റര്‍ ഇന്‍ ചീഫ് സി.എല്‍. തോമസ് സ്വാഗതവും തൃശ്ശൂര്‍ റിപ്പോര്ട്ടര് കെ. ജയേഷ് നന്ദിയും പറഞ്ഞു. കൊച്ചിയില്‍ വെച്ച് സെപ്റ്റംബര്‍ 26നും കോഴിക്കോട് സെപ്റ്റംബര്‍ 28 നും ഹോണറിംഗ് ഹീറോസ് പരിപാടി നടത്തുന്നതാണ്.