ബി.എസ്.എൻ.എൽ 3,785 കോടിയും എം.ടി.എൻ.എൽ 1,567 കോടിയും നഷ്ടത്തിൽ

കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ടെലികോം സേവന ദാതാക്കളായ ബി.എസ്.എൻ.എല്ലും എം.ടി.എൻ.എല്ലും കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. ചെലവ് വർദ്ധിച്ചതും വരുമാനം കുറഞ്ഞതുമാണ് പ്രതിസന്ധിക്ക് കാരണമായതെന്ന് അദ്ദേഹം ലോക്സഭയിൽ പറഞ്ഞു. ഈ സാമ്പത്തിക വർഷം സെപ്തംബർ 30 വരെയുള്ള കണക്കുകൾ പ്രകാരം ബി.എസ്.എൻ.എല്ലിന് 3785 കോടിയും എം.ടി.എൻഎല്ലിന് 1567 കോടിയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്.
 | 

ബി.എസ്.എൻ.എൽ 3,785 കോടിയും എം.ടി.എൻ.എൽ 1,567 കോടിയും നഷ്ടത്തിൽ
ന്യൂഡൽഹി:
കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ടെലികോം സേവന ദാതാക്കളായ ബി.എസ്.എൻ.എല്ലും എം.ടി.എൻ.എല്ലും കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. ചെലവ് വർദ്ധിച്ചതും വരുമാനം കുറഞ്ഞതുമാണ് പ്രതിസന്ധിക്ക് കാരണമായതെന്ന് അദ്ദേഹം ലോക്‌സഭയിൽ പറഞ്ഞു. ഈ സാമ്പത്തിക വർഷം സെപ്തംബർ 30 വരെയുള്ള കണക്കുകൾ പ്രകാരം ബി.എസ്.എൻ.എല്ലിന് 3785 കോടിയും എം.ടി.എൻഎല്ലിന് 1567 കോടിയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്.

പ്രതിസന്ധി മറികടക്കാൻ ഹ്രസ്വകാല, ഇടക്കാല, ദീർഘകാല നടപടികളുമായി മുന്നോട്ട് പോകും. ബി.എസ്.എൻ.എല്ലും എം.ടി.എൻ.എല്ലും തമ്മിൽ ലയിപ്പിക്കാനും സർക്കാർ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജി.എസ്.എം, വയർലൈൻ കണക്ഷനുകളുടെ പോരായ്മകളും മികച്ച കസ്റ്റമർ സേവനമില്ലാത്തതും നഷ്ടം സംഭവിക്കാൻ കാരണമായി. ജീവനക്കാരുടെ ശമ്പളവും ആനുകൂല്യവും വർദ്ധിപ്പിച്ചതും അറ്റകുറ്റപ്പണികൾക്കുള്ള ചെലവ് വർദ്ധിച്ചതും പ്രതിസന്ധിക്ക് കാരണമായെന്ന് രവിശങ്കർ പ്രസാദ് സഭയെ അറിയിച്ചു.

2012-13 സാമ്പത്തിക വർഷത്തിൽ ബി.എസ്.എൻ.എൽ 8850 കോടിയും, 2013-14 വർഷത്തിൽ 7019 കോടിയും നഷ്ടമായിരുന്നു വരുത്തിയത്. ഇതേ കാലയളവിൽ എം.ടി.എൻ.എൽ. യഥാക്രമം 5322 കോടിയും 4109 കോടിയും നഷ്ടമാണുണ്ടാക്കിയത്.