ക്രൂഡ് ഓയിൽ വില ഇടിഞ്ഞു

രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില വീണ്ടും ഇടിഞ്ഞു. ആറ് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണിപ്പോൾ എണ്ണവില. ക്രൂഡ് ഓയിലിന്റെ വില അഞ്ച് ശതമാനം ഇടിഞ്ഞ് ബാരലിന് 45.90 ഡോളറിലെത്തി.
 | 

ക്രൂഡ് ഓയിൽ വില ഇടിഞ്ഞു
ന്യൂഡൽഹി: രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില വീണ്ടും ഇടിഞ്ഞു. ആറ് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണിപ്പോൾ എണ്ണവില. ക്രൂഡ് ഓയിലിന്റെ വില അഞ്ച് ശതമാനം ഇടിഞ്ഞ് ബാരലിന് 45.90 ഡോളറിലെത്തി. ഉത്പാദനത്തിൽ കുറവ് വരുത്തേണ്ടെന്ന ഒപെക് രാഷ്ട്രങ്ങളുടെ തീരുമാനവും യു.എസ് ഷെയ്ൽ ഓയിലിന്റെ ഉത്പാദനത്തിൽ വർധനവുണ്ടായതുമാണ് വീണ്ടും വില ഇടിയാൻ കാരണമായി പറയുന്നത്.

നിലവിലെ സ്ഥിതി അനുസരിച്ച് എണ്ണ വില 40 ഡോളർ വരെ ആയേക്കുമെന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്. 2014 ജൂണിനു ശേഷം ക്രൂഡ് ഓയിൽ വിലയിൽ പകുതിയിലേറെ ഇടിവാണുണ്ടായിരിക്കുന്നത്.