ഇന്‍ടെക്‌സ് അക്വാ ബ്രാന്‍ഡ് സ്മാര്‍ട്ട് ഫോണുകളുടെ വില്‍പന ഡല്‍ഹി ഹൈക്കോടതി നിരോധിച്ചു

അക്വാ ബ്രാന്ഡ് സ്മാര്ട്ട് ഫോണുകളുടെ വില്പന നിര്ത്തിവെക്കാന് രാജ്യത്തെ രണ്ടാമത്തെ വലിയ മൊബൈല് ഫോണ് നിര്മാതാക്കളായ ഇന്ടെക്സിനോട് ഡല്ഹി ഹൈക്കോടതി. ഫീച്ചര് ഫോണ് നിര്മാതാക്കളായ അക്വാ മൊബൈല് നല്കിയ ട്രേഡ്മാര്ക്ക് കയ്യേറ്റത്തിനെതിരായ പരാതിയിലാണ് കോടതിയുടെ ഉത്തരവ്. അക്വാ ബ്രാന്ഡിലുള്ള ഫോണുകളും ആക്സസറികളും ഇന്ത്യന് വിപണിയില് വില്ക്കുന്നതിനാണ് ഇടക്കാല നിരോധനം.
 | 

ഇന്‍ടെക്‌സ് അക്വാ ബ്രാന്‍ഡ് സ്മാര്‍ട്ട് ഫോണുകളുടെ വില്‍പന ഡല്‍ഹി ഹൈക്കോടതി നിരോധിച്ചു

ന്യൂഡല്‍ഹി: അക്വാ ബ്രാന്‍ഡ് സ്മാര്‍ട്ട് ഫോണുകളുടെ വില്‍പന നിര്‍ത്തിവെക്കാന്‍ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ ഇന്‍ടെക്‌സിനോട് ഡല്‍ഹി ഹൈക്കോടതി. ഫീച്ചര്‍ ഫോണ്‍ നിര്‍മാതാക്കളായ അക്വാ മൊബൈല്‍ നല്‍കിയ ട്രേഡ്മാര്‍ക്ക് കയ്യേറ്റത്തിനെതിരായ പരാതിയിലാണ് കോടതിയുടെ ഉത്തരവ്. അക്വാ ബ്രാന്‍ഡിലുള്ള ഫോണുകളും ആക്‌സസറികളും ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്നതിനാണ് ഇടക്കാല നിരോധനം.

ഉത്തരവ് രണ്ടാഴ്ചയ്ക്കുള്ളില്‍ നിലവില്‍ വരും. ഇതിനെതിരേ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാനാണ് ഇന്‍ടെക്‌സിന്റെ പദ്ധതി. 2013ലാണ് അക്വാ മൊബൈല്‍ ഇന്‍ടെക്‌സിനെതിരേ കോടതിയെ സമീപിച്ചത്. തങ്ങളുടെ ട്രേഡ്മാര്‍ക്കിനു സമാനമായ ട്രേഡ്മാര്‍ക്ക് ഇന്‍ടെക്‌സ് ഉപയോഗിക്കുന്നതായും അതുമൂലം ഉപഭോക്താക്കള്‍ക്ക് ആശയക്കുഴപ്പം ണ്ടാകുന്നു എന്നുമായിരുന്നു പരാതി.

2009 മുതല്‍ ഫീച്ചര്‍ ഫോണുകള്‍, ഇയര്‍ ഫോണുകള്‍, ചാര്‍ജറുകള്‍ ബാറ്ററികള്‍, യുഎസ്ബി കേബിളുകള്‍ മുതലായവ അക്വാ ബ്രാന്‍ഡില്‍ തങ്ങള്‍ നിര്‍മിച്ചു വരികയാണെന്നും 2012 മുതല്‍ തങ്ങളുടെ ട്രേഡ്മാര്‍ക്ക് ഇന്‍ടെക്‌സ് അനുകരിക്കാന്‍ ശ്രമിക്കുകയാണെന്നുമായിരുന്നു ഹര്‍ജിയില്‍ അക്വാ ആരോപിച്ചത്. മാനേജ്‌മെന്റിനുള്ളിലെ കലാപവും വിപണിയില്‍ നേരിടുന്ന തിരിച്ചടികളും അലട്ടുന്നതിനിടയിലാണ് കോടതി വിധി കമ്പനിക്ക് തിരിച്ചടിയായത്.