ഗ്രൂപ്പ് വീഡിയോ കോള്‍ ഫീച്ചറുമായി ഫെയ്‌സ്ബുക്ക് മെസഞ്ചര്‍; 50 പേരുമായി വീഡിയോ ചാറ്റ് ചെയ്യാം

പുത്തന് ഫീച്ചറുമായി ഫെയ്സ്ബുക്ക് മെസഞ്ചര്. 50 പേരോട് വീഡിയോ ചാറ്റ് സാധ്യമാവുന്ന പരിഷ്കാരമാണ് പുതിയതായി ഏര്പ്പെടുത്തിയത്. ഐഒഎസ്, ആന്ഡ്രോയിഡ്, ഡെസ്ക്ടോപ്പ് എന്നിങ്ങനെ എല്ലാ വെര്ഷനുകളിലും മെസെഞ്ചര് ലഭ്യമാണ്. വൈബര്, ഗൂഗിള് ഡ്യൂ, സ്കൈപ്പ് എന്നിങ്ങനെയുള്ള വീഡിയോ ചാറ്റ് ആപ്ലിക്കേഷനുകള് പോലെ ഇനി മെസെഞ്ചര് ഉപയോഗിക്കാം.
 | 

ഗ്രൂപ്പ് വീഡിയോ കോള്‍ ഫീച്ചറുമായി ഫെയ്‌സ്ബുക്ക് മെസഞ്ചര്‍; 50 പേരുമായി വീഡിയോ ചാറ്റ് ചെയ്യാം

ന്യൂഡല്‍ഹി: പുത്തന്‍ ഫീച്ചറുമായി ഫെയ്‌സ്ബുക്ക് മെസഞ്ചര്‍. 50 പേരോട് വീഡിയോ ചാറ്റ് സാധ്യമാവുന്ന പരിഷ്‌കാരമാണ് പുതിയതായി ഏര്‍പ്പെടുത്തിയത്. ഐഒഎസ്, ആന്‍ഡ്രോയിഡ്, ഡെസ്‌ക്ടോപ്പ് എന്നിങ്ങനെ എല്ലാ വെര്‍ഷനുകളിലും മെസഞ്ചര്‍ ലഭ്യമാണ്. വൈബര്‍, ഗൂഗിള്‍ ഡ്യൂ, സ്‌കൈപ്പ് എന്നിങ്ങനെയുള്ള വീഡിയോ ചാറ്റ് ആപ്ലിക്കേഷനുകള്‍ പോലെ ഇനി മെസഞ്ചര്‍ ഉപയോഗിക്കാം.

നിലവിലെ മെസഞ്ചര്‍ വേര്‍ഷനിലും വീഡിയോ കോള്‍ സാധ്യമാണ്. എന്നാല്‍ ഇതില്‍ ഒരേ സമയം ഒരാളോടു മാത്രമാണ് വീഡിയോ കോള്‍ സാധ്യമാവുക. മെസഞ്ചറിന്റെ പുതിയ അപ്‌ഡേറ്റില്‍ 50 പേരടങ്ങുന്ന ഗ്രൂപ്പുമായി വീഡിയോ ചാറ്റ് നടത്താം. പക്ഷേ ഒരേ സമയത്ത് 6 പേരെ മാത്രമേ സ്‌ക്രീനില്‍ കാണാന്‍ സാധിക്കൂ.