സാമ്പത്തിക വളർച്ച 7.4ശതമാനമെന്ന് സാമ്പത്തിക സർവെ

നടപ്പു സാമ്പത്തിക വർഷത്തെ വളർച്ചാ നിരക്ക് 7.4 ശതമാനമാണെന്ന് സാമ്പത്തിക സർവെ റിപ്പോർട്ട്. വരും വർഷങ്ങളിൽ എട്ട് ശതമാനം മുതൽ 10ശതമാനം വരെ സാമ്പത്തിക വളർച്ചയാണ് പ്രതീക്ഷിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
 | 

സാമ്പത്തിക വളർച്ച 7.4ശതമാനമെന്ന് സാമ്പത്തിക സർവെ

ന്യൂഡൽഹി: നടപ്പു സാമ്പത്തിക വർഷത്തെ വളർച്ചാ നിരക്ക് 7.4 ശതമാനമാണെന്ന് സാമ്പത്തിക സർവെ റിപ്പോർട്ട്. വരും വർഷങ്ങളിൽ എട്ട് ശതമാനം മുതൽ 10ശതമാനം വരെ സാമ്പത്തിക വളർച്ചയാണ് പ്രതീക്ഷിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന സർവെ റിപ്പോർട്ട് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി ലോക്‌സഭയുടെ മേശപ്പുറത്ത് വെച്ചു.

വിലക്കയറ്റം നിയന്ത്രിക്കാനായത് മികച്ച നേട്ടമായി റിപ്പോർട്ടിൽ പറയുന്നുണ്ട്. നാണ്യപ്പെരുപ്പം 3.4ശതമാനത്തിൽ പിടിച്ചു നിർത്താനായി. കഴിഞ്ഞ വർഷം ഇത് ആറുശതമാനമായിരുന്നു. സർക്കാരിന്റെ സാമ്പത്തിക നയങ്ങൾ വളർച്ചാ നിരക്ക് വർധിക്കാൻ സഹായിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

രാജ്യത്തെ നടപ്പ് സാമ്പത്തിക വർഷത്തെ ധനക്കമ്മി 4.1 ശതമാനമായി നിയന്ത്രിക്കും. അടുത്ത സാമ്പത്തിക വർഷം ഇത് 1.0 ആയി കുറയുമെന്നാണ് പ്രതീക്ഷ. സബ്‌സിഡികൾ നിയന്ത്രിക്കണം. ഭക്ഷ്യ സബ്‌സിഡി കഴിഞ്ഞ വർഷത്തേക്കാൾ 20ശതമാനം വർധിച്ച് 1.07 ലക്ഷം കോടി രൂപയായിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

സേവനമേഖലയിലെ വളർച്ച 10.6ശതമാനമാണ്. നിർമാണമേഖലയോടൊപ്പം സേവനമേഖലയും രാജ്യത്തെ സാമ്പത്തിക വളർച്ചയ്ക്ക് നിർണായകമാണ്. സേവന മേഖലയിൽ വിവര സാങ്കേതിക സേവനം പ്രയോജനപ്പെടുത്തുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.