പിക്സല്‍, ഐഫോണ്‍ 6എസ് ഫോണുകള്‍ക്ക് ഫ്‌ളിപ്പ്കാര്‍ട്ടില്‍ 20,000 രൂപ വരെ ഡിസ്‌കൗണ്ട്

ഗൂഗിള് പിക്സല്, ഐഫോണ് 6എസ് എന്നീ ഫോണുകള്ക്ക് ഫ്ളിപ്പ്കാര്ട്ടില് വന് ഡിസ്കൗണ്ട്. എക്സ്ചേഞ്ച് ഓഫറുകളാണ് ഫ്ളിപ്പ്കാര്ട്ട് അവതരിപ്പിച്ചത്. മോഡലുകള് അനുസരിച്ച് ഡിസ്കൗണ്ട് തുകയ്ക്കും വ്യത്യാസമുണ്ടാവും. ഓഫര് അനുസരിച്ച് 60,000 രൂപ വിലയുള്ള ഐഫോണ് 6എസ് മോഡലിന് 15,840 രൂപ മാത്രമേ ഫ്ളിപ്പ്കാര്ട്ടില് വിലയുണ്ടാവൂ. ഐഫോണിന് ഇത്രയും വലിയ ഡിസ്കൗണ്ട് ഫ്ളിപ്പ്കാര്ട്ടില് മാത്രമേ ലഭിക്കൂ.
 | 

പിക്സല്‍, ഐഫോണ്‍ 6എസ് ഫോണുകള്‍ക്ക് ഫ്‌ളിപ്പ്കാര്‍ട്ടില്‍ 20,000 രൂപ വരെ ഡിസ്‌കൗണ്ട്

മുംബൈ: ഗൂഗിള്‍ പിക്‌സല്‍, ഐഫോണ്‍ 6എസ് എന്നീ ഫോണുകള്‍ക്ക് ഫ്‌ളിപ്പ്കാര്‍ട്ടില്‍ വന്‍ ഡിസ്‌കൗണ്ട്. എക്‌സ്‌ചേഞ്ച് ഓഫറുകളാണ് ഫ്‌ളിപ്പ്കാര്‍ട്ട് അവതരിപ്പിച്ചത്. മോഡലുകള്‍ അനുസരിച്ച് ഡിസ്‌കൗണ്ട് തുകയ്ക്കും വ്യത്യാസമുണ്ടാവും. ഓഫര്‍ അനുസരിച്ച് 60,000 രൂപ വിലയുള്ള ഐഫോണ്‍ 6എസ് മോഡലിന് 15,840 രൂപ മാത്രമേ ഫ്‌ളിപ്പ്കാര്‍ട്ടില്‍ വിലയുണ്ടാവൂ. ഐഫോണിന് ഇത്രയും വലിയ ഡിസ്‌കൗണ്ട് ഫ്‌ളിപ്പ്കാര്‍ട്ടില്‍ മാത്രമേ ലഭിക്കൂ.

ഗൂഗിള്‍ പിക്‌സലിന് 8190 രൂപയാണ് വിലയിട്ടിരിക്കുന്നത്. ആമസോണില്‍ 27,999 രൂപയ്ക്ക് ലഭിക്കുന്ന വണ്‍പ്ലസ് ഫോണിന് വെറും 9000 രൂപ മാത്രം ഫ്‌ളിപ്പ്കാര്‍ട്ടില്‍ നല്‍കിയാല്‍ മതിയാകും. 32 ജിബി ഗൂഗിള്‍ പിക്‌സലിന് 57,000 രൂപയാണ് ഒറിജിനല്‍ വില. 128 ജിബിക്ക് 66,000 രൂപയും നല്‍കണം. ഫ്‌ളിപ്പ്കാര്‍ട്ടിലെ ഡിസ്‌കൗണ്ട് ഓഫറില്‍ ഈ ഫോണുകള്‍ക്ക് 37,000 രൂപയും 46,000 രൂപയുമാണ് വില.

45,000 രൂപ വിലയുള്ള ഐഫോണ്‍ 32 ജിബി മോഡലിന് 25,000 രൂപ നല്‍കിയാല്‍ മതിയാകും. 16 ജിബി ഐഫോണ്‍ 6ന് 9000 രൂപയുടെ ഡിസ്‌കൗണ്ടും ഐഫോണ്‍ 7, 7 പ്ലസ് മോഡലുകള്‍ക്ക് 5000 രൂപയുടെ ഡിസ്‌കൗണ്ടും ഫ്‌ളിപ്പ്കാര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.