ഇന്ന് ഫ്‌ളിപ്പ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേ

ഓൺലൈൻ വ്യാപാരത്തിൽ ഭീമൻമാരായ ഫ്ളിപ്പ്കാർട്ടിന്റെ ബിഗ് ബില്യൺ ദിനം ഇന്ന്. ഒരു ദിവസം കൊണ്ട് നൂറു കോടിയുടെ വിറ്റ് വരവാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇന്ന് രാവിലെ മുതൽ രാത്രി 12 മണി വരെയാണ് ബിഗ് ബില്യൺ ദിനം. മൊബൈൽ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉത്പന്നങ്ങളും വൻവിലകുറവിൽ ഇന്ന് ഫ്ളിപ്പ്കാർട്ടിലൂടെ ലഭിക്കും. ദീപാവലി ആഘോഷത്തിന്റെ ഭാഗമായാണ് ഇത്തരമൊരു ഇളവുകളും ഓഫറുകളും കമ്പനി നൽകുന്നത്.
 | 

ഇന്ന് ഫ്‌ളിപ്പ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേ

ബംഗളൂരു: ഓൺലൈൻ വ്യാപാരത്തിൽ ഭീമൻമാരായ ഫ്‌ളിപ്പ്കാർട്ടിന്റെ ബിഗ് ബില്യൺ ദിനം ഇന്ന്. ഒരു ദിവസം കൊണ്ട് നൂറു കോടിയുടെ വിറ്റ് വരവാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇന്ന് രാവിലെ മുതൽ രാത്രി 12 മണി വരെയാണ് ബിഗ് ബില്യൺ ദിനം. മൊബൈൽ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉത്പന്നങ്ങളും വൻവിലകുറവിൽ ഇന്ന് ഫ്‌ളിപ്പ്കാർട്ടിലൂടെ ലഭിക്കും. ദീപാവലി ആഘോഷത്തിന്റെ ഭാഗമായാണ് ഇത്തരമൊരു ഇളവുകളും ഓഫറുകളും കമ്പനി നൽകുന്നത്.

5499 രൂപക്ക് moto E, 17999 രൂപക്ക് moto x, 19,999 രൂപക്ക് Nokia lumia 1020 ഇന്ന് ലഭ്യമാകും. ദിനത്തിന്റെ ഭാഗമായി സാങ്കേതികമായി വൻ സജ്ജീകരണമാണ് കമ്പനി ഒരുക്കിയിട്ടുള്ളത്. ആളുകൾ കൂട്ടത്തോടെ കയറുമ്പോൾ സൈറ്റ് തകരാറിലാകതിരിക്കാനുള്ള നടപടികളും കമ്പനി ഒരുക്കിയിട്ടുണ്ട്. സ്മാർട്ട് ഫോണുകളിൽ പലതും രാവിലെ തന്നെ വിറ്റ് പോയത് പലരെയും നിരാശയിലാഴ്ത്തി. മറ്റ് ഇ കോമേഴ്‌സ് ഭീമൻമാരായ സ്‌നാപ്പ് ഡീലും ആമസോണും വിലക്കുറവ് പ്രഖ്യാപിച്ച് മത്സരരംഗത്തുണ്ട്.