സ്വർണ്ണ വില കുത്തനെ ഇടിഞ്ഞു

സ്വർണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 320 രൂപ കുറഞ്ഞ് 19,680 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 40 രൂപ താഴ്ന്ന് 2,460 രൂപയാണ് ഇപ്പോൾ നിരക്ക്. ഇന്നലെ പവന് 20,000 രൂപയിൽ എത്തിയിരുന്നു. മാസങ്ങളായി സ്വർണ വിലയിൽ ക്രമാനുഗതമായ വിലക്കുറവാണ് ആനുഭവപ്പെടുന്നത്. ദീർഘനാളുകൾക്ക് ശേഷമാണ് സ്വർണ്ണ വില ഇരുപതിനായിരത്തിൽ താഴെയെത്തുന്നത്.
 | 
സ്വർണ്ണ വില കുത്തനെ ഇടിഞ്ഞു

കൊച്ചി:

ആഗോളവിപണിയിൽ സ്വർണ്ണത്തിന്റെ ഡിമാന്റ് കുറഞ്ഞതും ക്രൂഡോയിൽ വില വൻതോതിൽ കുറഞ്ഞതും വില കുറയാൻ കാരണമായിട്ടുണ്ട്. കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളിൽ 600 രൂപയാണ് 10 ഗ്രാമിൽ കുറഞ്ഞത്. 2013ൽ 35074 രൂപ വരെ 10 ഗ്രാമിന് വില ഉയർന്നിരുന്നു. അതിന് ശേഷം ക്രമേണ വില കുറയുകയായരിന്നു.