ആന്‍ഡ്രോയ്ഡും ക്രോമും ചേര്‍ത്ത് ആന്‍ഡ്രോമിഡ; പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം നിര്‍മിക്കാനുള്ള ഗൂഗിള്‍ പദ്ധതി പുറത്തായി

ജനപ്രിയ മൊബൈല് ഓപ്പറേറ്റിംഗ് സിസ്റ്റമായ ആന്ഡ്രോയ്ഡും ക്രോം ഒഎസും യോജിപ്പിച്ച് പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം നിര്മിക്കാനുള്ള ഗൂഗിളിന്റെ പദ്ധതി പുറത്തായി. ആന്ഡ്രോമിഡ എന്ന പേരില് അടുത്ത വര്ഷം പുറത്തിറക്കാനിരുന്ന ഒഎസിനേക്കുറിച്ചുള്ള വിവരങ്ങളാണ് പുറത്തു വന്നത്.
 | 

ആന്‍ഡ്രോയ്ഡും ക്രോമും ചേര്‍ത്ത് ആന്‍ഡ്രോമിഡ; പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം നിര്‍മിക്കാനുള്ള ഗൂഗിള്‍ പദ്ധതി പുറത്തായി

ന്യൂയോര്‍ക്ക്: ജനപ്രിയ മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റമായ ആന്‍ഡ്രോയ്ഡും ക്രോം ഒഎസും യോജിപ്പിച്ച് പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം നിര്‍മിക്കാനുള്ള ഗൂഗിളിന്റെ പദ്ധതി പുറത്തായി. ആന്‍ഡ്രോമിഡ എന്ന പേരില്‍ അടുത്ത വര്‍ഷം പുറത്തിറക്കാനിരുന്ന ഒഎസിനേക്കുറിച്ചുള്ള വിവരങ്ങളാണ് പുറത്തു വന്നത്.

ഈ ഒഎസില്‍ പ്രവര്‍ത്തിക്കുല്ല ലാപ്‌ടോപ്പും ഗൂഗിള്‍ പുറത്തിറക്കുമെന്നാണ് വാര്‍ത്ത. പിക്‌സല്‍ 3 എന്ന പേരിലായിരിക്കും ഈ ലാപ്‌ടോപ്പ് വിപണിയിലെത്തുകയെന്നും വിവരമുണ്ട്. ഒക്ടോബര്‍ നാലിന് ഇതിനേക്കുറിച്ചുള്ള ആദ്യ വിവരങ്ങള്‍ കമ്പനി പുറത്തു വിട്ടേക്കും.