ഗൂഗിള്‍ പിക്‌സല്‍ ഫോണുകളുടെ പ്രീ ബുക്കിംഗ് ഫ്‌ളിപ്കാര്‍ട്ടില്‍ ആരംഭിച്ചു

ഗൂഗിള് പിക്സല്, പിക്സല് എക്സ്എല് ഫോണുകളുടെ പ്രീ ബുക്കിംഗ് ഫ്ളിപ്കാര്ട്ടില് ആരംഭിച്ചു.കഴിഞ്ഞയാഴ്ച സാന്ഫ്രാന്സിസ്കോയില് അവതരിപ്പിച്ച ഫോണിന് ഇന്ത്യയില് 57,000 രൂപ മുതലാണ് വില. ഒക്ടോബര് 25 മുതല് ഫോണുകള് ലഭിച്ചു തുടങ്ങും.
 | 

ഗൂഗിള്‍ പിക്‌സല്‍ ഫോണുകളുടെ പ്രീ ബുക്കിംഗ് ഫ്‌ളിപ്കാര്‍ട്ടില്‍ ആരംഭിച്ചു

മുംബൈ: ഗൂഗിള്‍ പിക്‌സല്‍, പിക്‌സല്‍ എക്‌സ്എല്‍ ഫോണുകളുടെ പ്രീ ബുക്കിംഗ് ഫ്‌ളിപ്കാര്‍ട്ടില്‍ ആരംഭിച്ചു.കഴിഞ്ഞയാഴ്ച സാന്‍ഫ്രാന്‍സിസ്‌കോയില്‍ അവതരിപ്പിച്ച ഫോണിന് ഇന്ത്യയില്‍ 57,000 രൂപ മുതലാണ് വില. ഒക്ടോബര്‍ 25 മുതല്‍ ഫോണുകള്‍ ലഭിച്ചു തുടങ്ങും.

രണ്ടു സ്‌റ്റോറേജ് കപ്പാസിറ്റികളിലും മൂന്നു നിറങ്ങളിലുമാണ് പിക്‌സല്‍ ഫോണുകള്‍ ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ രണ്ടു നിറങ്ങളിലുള്ള ഫോണുകള്‍ മാത്രമേ ഇന്ത്യയില്‍ ലഭ്യമാകൂ. ഒരു നിറം ലിമിറ്റഡ് എഡിഷന്‍ ആയിരിക്കുമെന്നാണ് വിവരം.

ലോഞ്ച് ഓഫറായി 27,000 രൂപയുടെ എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ട് ഓഫറും ഫ്‌ളിപ്കാര്‍ട്ട് നല്‍കുന്നുണ്ട്. ആദ്യത്തെ ആയിരം ഫോണുകള്‍ക്ക് അവയുടെ വിലയുടെ 10 ശതമാനം മൂല്യമുള്ള ഇലക്ട്രോണിക് ഗിഫ്റ്റ് വൗച്ചറുകളും ലഭിക്കും.