ഗൂഗിളിന്റെ അമേരിക്കയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ ക്യാമ്പസ് ഹൈദരാബാദില്‍

അമേരിക്കയ്ക്ക് പുറത്ത് ഗൂഗിള് നിര്മിക്കുന്ന ഏറ്റവും വലിയ ക്യാമ്പസ് ഹൈദരാബാദില് ഉയരും. സംസ്ഥാനത്തേക്ക് നിക്ഷേപങ്ങള് ക്ഷണിക്കാനായി വിദേശ പര്യടനം നടത്തുന്ന തെലങ്കാന ഐടി മന്ത്രി കെ. ടി. രാമറാവു ട്വിറ്ററിലൂടെ അറിയിച്ചതാണ് ഇക്കാര്യം. ഇതിനായുള്ള ധാരണാപത്രം ഗൂഗിളും സംസ്ഥാന സര്ക്കാരും ഒപ്പുവച്ചതായാണ് വിവരം.
 | 

ഗൂഗിളിന്റെ അമേരിക്കയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ ക്യാമ്പസ് ഹൈദരാബാദില്‍

ഹൈദരാബാദ്: അമേരിക്കയ്ക്ക് പുറത്ത് ഗൂഗിള്‍ നിര്‍മിക്കുന്ന ഏറ്റവും വലിയ ക്യാമ്പസ് ഹൈദരാബാദില്‍ ഉയരും. സംസ്ഥാനത്തേക്ക് നിക്ഷേപങ്ങള്‍ ക്ഷണിക്കാനായി വിദേശ പര്യടനം നടത്തുന്ന തെലങ്കാന ഐടി മന്ത്രി കെ. ടി. രാമറാവു ട്വിറ്ററിലൂടെ അറിയിച്ചതാണ് ഇക്കാര്യം. ഇതിനായുള്ള ധാരണാപത്രം ഗൂഗിളും സംസ്ഥാന സര്‍ക്കാരും ഒപ്പുവച്ചതായാണ് വിവരം.

ഏഷ്യയില്‍ ഗൂഗിള്‍ സ്ഥാപിക്കുന്ന ആദ്യ ക്യാമ്പസ് കൂടിയാണിത്. രണ്ട് മില്യണ്‍ സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയില്‍ ഉയരുന്ന ക്യാമ്പസിന് 1000 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കപ്പെടുന്നത്.