സ്‌പെക്ട്രം ലേലം ആരംഭിച്ചു; ലക്ഷ്യം ഒരു ലക്ഷം കോടി

രാജ്യത്തെ ഏറ്റവും വലിയ സ്പെക്ട്രം ലേലത്തിന് തുടക്കമായി. 82,000 കോടി രൂപ അടിസ്ഥാന ലേലത്തുക പ്രതീക്ഷിക്കുന്ന 2ജി, 3ജി സ്പെക്ട്രം ലേലമാണ് ഇന്ന് ആരംഭിച്ചത്. ഒരു ലക്ഷം കോടിയോളം രൂപ എത്തിക്കാനാണ് ലേലത്തിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.
 | 

സ്‌പെക്ട്രം ലേലം ആരംഭിച്ചു; ലക്ഷ്യം ഒരു ലക്ഷം കോടി
ന്യുഡൽഹി: രാജ്യത്തെ ഏറ്റവും വലിയ സ്‌പെക്ട്രം ലേലത്തിന് തുടക്കമായി. 82,000 കോടി രൂപ അടിസ്ഥാന ലേലത്തുക പ്രതീക്ഷിക്കുന്ന 2ജി, 3ജി സ്‌പെക്ട്രം ലേലമാണ് ഇന്ന് ആരംഭിച്ചത്. ഒരു ലക്ഷം കോടിയോളം രൂപ എത്തിക്കാനാണ് ലേലത്തിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.

എയർ ടെൽ, വോഡഫോൺ, ഐഡിയ സെല്ലുലാർ, റിലയൻസ് എന്നീ കമ്പനികളുടെ കൈവശമുള്ള സ്‌പെക്ട്രമാണ് ലേലത്തിൽ വയ്ക്കുന്നത്. 2015-16ൽ നിലവിലുള്ള ലൈസൻസിന്റെ കാലാവധി അവസാനിക്കുകയാണ്. ഐഡിയയുടെ ഒമ്പത് സർക്കിളുകളിലും എയർടെല്ലിന്റെ ആറു സർക്കിളുകളിലും വോഡഫോണിന്റെയും റിലയൻസിന്റെയും ഏഴ് സർക്കിളിൽ വീതവുമാണ് ലേലം നടക്കുന്നത്.

റിലയൻസ് കമ്മ്യൂണിക്കേഷൻസ്, റിലയൻസ് ജിയോ, ഭാരതി എയർടെൽ, വൊഡഫോൺ, ടാറ്റ ടെലിസർവീസസ്, യൂണിനോർ, ഐഡിയ സെല്ലുലാർ, എയർസെൽ എന്നി കമ്പനികളാണ് ലേലത്തിൽ പങ്കെടുക്കുന്നത്. ലേലത്തിൽ പങ്കെടുക്കുന്നതിനായി കമ്പനികൾ 20,435 കോടി രൂപ കെട്ടിവച്ചിട്ടുണ്ട്. 900, 1800, 800 ബാൻറുകളിലായി 380.75 മെഗാ ഹെർട്‌സും 2100 ബാൻറിൽ അഞ്ച് മെഗാ ഹെർട്‌സും സ്‌പെക്ട്രമാണ് ലേലത്തിൽ വച്ചിരിക്കുന്നത്.

3ജി സ്‌പെക്ട്രം ലേലത്തിന് 17,555 കോടിയും 2ജി സ്‌പെക്ട്രത്തിലെ മൂന്നു ബാൻഡുകളിൽ 68,840 കോടിയുമാണ് കുറഞ്ഞ തുക പ്രതീക്ഷിക്കുന്നത്. 2014 ഫെബ്രുവരിയിൽ നടന്ന ലേലത്തിൽ 62,162 കോടി രൂപയാണ് സർക്കാരിന് ലഭിച്ചത്.