ഡോ.ബോബി ചെമ്മണ്ണൂരിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്

ലോകസമാധാനത്തിനായി 1000 വേള്ഡ് പീസ് അംബാസഡര്മാരെ വാര്ത്തെടുത്തതിന് 812 കിലോമീറ്റര് റണ് യുണീക് വേള്ഡ് റെക്കോര്ഡ് ഹോള്ഡറും ചെമ്മണ്ണൂര് ഇന്റര്നാഷണല് ഗ്രൂപ്പ് ചെയര്മാനുമായ ഡോ.ബോബി ചെമ്മണ്ണൂരിന് വേള്ഡ് റെക്കോര്ഡ് ലഭിച്ചു.
 | 
ഡോ.ബോബി ചെമ്മണ്ണൂരിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്

തിരുവനന്തപുരം: ലോകസമാധാനത്തിനായി 1000 വേള്‍ഡ് പീസ് അംബാസഡര്‍മാരെ വാര്‍ത്തെടുത്തതിന് 812 കിലോമീറ്റര്‍ റണ്‍ യുണീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ.ബോബി ചെമ്മണ്ണൂരിന് വേള്‍ഡ് റെക്കോര്‍ഡ് ലഭിച്ചു. തിരഞ്ഞെടുക്കപ്പെട്ട പീസ് അംബാസഡര്‍മാര്‍ ചേര്‍ന്ന് സമാധാന ചിഹ്നത്തിന്റെ ഏറ്റവും വലിയ മനുഷ്യരൂപം സൃഷ്ടിച്ചു. രാഷ്ട്രപിതാവും സമാധാനത്തിന്റെ സന്ദേശവാഹകനുമായ മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മദിനത്തില്‍ തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ വേള്‍ഡ് പീസ് അംബസഡേഴ്‌സ് സമാധാനത്തിന്റെ പ്രതിജ്ഞ ചൊല്ലിക്കൊണ്ട് തങ്ങളുടെ കര്‍മപഥത്തിലേക്ക് പ്രവേശിച്ചു. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സിന്റെ ജഡ്ജ് സ്വപ്‌നില്‍ ഡാങ്കരിക്കറില്‍ നിന്നും റെക്കോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് ഡോ.ബോബി ചെമ്മണ്ണൂര്‍ ഏറ്റുവാങ്ങി. സത്യം മാത്രമാണ് ശാശ്വതം. മറ്റെല്ലാം കാലത്തിന്റെ കുത്തൊഴുക്കില്‍ ഒലിച്ചു പോകുമെന്നും സത്യം, സ്‌നേഹം, സമാധാനം എന്നില കൂടിച്ചേരുമ്പോള്‍ മാത്രമേ മനുഷ്യരാശി ഏറ്റവുമധികം ആഗ്രഹിക്കുന്ന സന്തോഷം ലഭിക്കുകയുള്ളുവെന്നും തദവസരത്തില്‍ ഡോ.ബോബി ചെമ്മണ്ണൂര്‍ ഓര്‍മിപ്പിച്ചു.

മഹാത്മാഗാന്ധി മുന്നോട്ടുവെച്ച അഹിംസയുടെ പാതയില്‍കൂടി സഞ്ചരിച്ചു കൊണ്ട് സമൂഹത്തിലേക്ക് വെളിച്ചം വീശുന്ന മാതൃകാപരമായ നിരവധി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ച് ഒരു പുതിയ ഇന്ത്യയെ വാര്‍ത്തെടുക്കുക എന്നതാണ് ക്രിയേഷന്‍ ഓഫ് വേള്‍ഡ് പീസ് അംബാസഡേഴ്‌സ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സ്‌നേഹം കൊണ്ട് ലോകം കീഴടക്കുക എന്ന ബോബി ചെമ്മണ്ണൂരിന്റഎ മുദ്രാവാക്യത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ മിഷന്‍ വിഭാവനം ചെയ്തിരിക്കുന്നത്.