ഓഹരി വിപണിയിൽ മുന്നേറ്റം

ഓഹരി വിപണിയിൽ റെക്കോർഡ് നേട്ടം കരസ്ഥമാക്കി നിഫ്റ്റി 8000 പോയിന്റ് പിന്നിട്ടു. 180 പോയിന്റിലേറെ നേട്ടവുമായി സെൻസെക്സും റെക്കോർഡ് മുന്നേറ്റത്തിലാണ്. ബോംബെ സൂചികയായ സെൻസെക്സ് 180.42 പോയിന്റ് കടന്ന് 26818.83-ലും ദേശീയ സൂചികയായ നിഫ്റ്റി 54.45 പോയിൻറ് മുന്നേറി 8008.80-ത്തിലുമാണ് വ്യാപാരം തുടരുന്നത്.
 | 
ഓഹരി വിപണിയിൽ മുന്നേറ്റം

മുംബൈ: ഓഹരി വിപണിയിൽ റെക്കോർഡ് നേട്ടം കരസ്ഥമാക്കി നിഫ്റ്റി 8000 പോയിന്റ് പിന്നിട്ടു. 180 പോയിന്റിലേറെ നേട്ടവുമായി സെൻസെക്‌സും റെക്കോർഡ് മുന്നേറ്റത്തിലാണ്. ബോംബെ സൂചികയായ സെൻസെക്‌സ് 180.42 പോയിന്റ് കടന്ന് 26818.83-ലും ദേശീയ സൂചികയായ നിഫ്റ്റി 54.45 പോയിൻറ് മുന്നേറി 8008.80-ത്തിലുമാണ് വ്യാപാരം തുടരുന്നത്.

എൻ.ടി.പി.സി, കോൾ ഇന്ത്യ, ഹിൻഡാൽകോ, എൽ.ആന്റ് ടി, എസ്.ബി.ഐ എന്നീ ഓഹരികൾ നേട്ടത്തിലാണ്. മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ ഉണ്ടായ വളർച്ചയാണ് ഓഹരി വിപണിക്ക് തുണയായത്.