ആന്‍ഡ്രോയ്ഡ് ന്യൂഗാട്ടുമായി ഹോണര്‍ 8 ലൈറ്റ് ഇന്ത്യന്‍ വിപണിയില്‍

ഫിന്ലന്ഡില് അവതരിപ്പിക്കപ്പെട്ട ശേഷം ഹോണര് 8 ലൈറ്റ് ഇന്ത്യന് വിപണിയില്. ഹോണര് 8 എന്ന വിജയകരമായ മോഡലിനു ശേഷമാണ് അതിന്റെ സഹോദരനായ ലൈറ്റ് വെര്ഷനുമായി ഹുവാവെ എത്തുന്നത്. ആന്ഡ്രോയ്ഡ് ന്യൂഗാട്ടില് പ്രവര്ത്തിക്കുന്ന ഈ മോഡല് 3000 എംഎഎച്ച് ബാറ്ററി, 4 ജിബി റാം, 64 ജിബി സ്റ്റോറേജ് എന്നീ സൗകര്യങ്ങളുമായാണ് എത്തുന്നത്.
 | 

ആന്‍ഡ്രോയ്ഡ് ന്യൂഗാട്ടുമായി ഹോണര്‍ 8 ലൈറ്റ് ഇന്ത്യന്‍ വിപണിയില്‍

ഫിന്‍ലന്‍ഡില്‍ അവതരിപ്പിക്കപ്പെട്ട ശേഷം ഹോണര്‍ 8 ലൈറ്റ് ഇന്ത്യന്‍ വിപണിയില്‍. ഹോണര്‍ 8 എന്ന വിജയകരമായ മോഡലിനു ശേഷമാണ് അതിന്റെ സഹോദരനായ ലൈറ്റ് വെര്‍ഷനുമായി ഹുവാവെ എത്തുന്നത്. ആന്‍ഡ്രോയ്ഡ് ന്യൂഗാട്ടില്‍ പ്രവര്‍ത്തിക്കുന്ന ഈ മോഡല്‍ 3000 എംഎഎച്ച് ബാറ്ററി, 4 ജിബി റാം, 64 ജിബി സ്‌റ്റോറേജ് എന്നീ സൗകര്യങ്ങളുമായാണ് എത്തുന്നത്.

ഇന്ത്യയില്‍ 17,999 രൂപയാണ് ലൈറ്റ് മോഡലിന്റെ വില. പ്രീമിയം ബ്ലാക്ക് കളര്‍ വേരിയന്റുകൡ ലഭിക്കുന്ന ഫോണ്‍ വെള്ളിയാഴ്ച മുതല്‍ കടകളില്‍ ലഭ്യമാകും. നീല നിറത്തിലുള്ള മോഡല്‍ ഈ മാസം അവസാനത്തോടെയേ വിപണിയില്‍ എത്തുകയുള്ളൂ.

സാംസങ് ഗ്യാലക്‌സി എ സീരീസ് ഫോണുകളേപ്പോലെ വളഞ്ഞ ഗ്ലാസ് എഡ്ജ് ഡിസ്‌പ്ലേയാണ് ഈ ഫോണിനും ഉള്ളത്. ഹോണര്‍ 8മായി ഒട്ടേറെ കാര്യങ്ങളില്‍ സാമ്യവുമുണ്ട്. 5.2 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, കിരിന്‍ 655 ഒക്ടാ കോര്‍ സിപിയു എന്നിവയാണ് മറ്റ് പ്രത്യേകതകള്‍. ഇന്റേണല്‍ സ്റ്റോറേജ് മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128 ജിബി വരെ ഉയര്‍ത്താം.