തിരിച്ചറിയൽ രേഖകൾ നൽകാത്തവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കും

ബാങ്കുകൾക്ക് നൽകേണ്ട തിരിച്ചറിയൽ രേഖകൾ (കെവൈസി) ഇനിയും നൽകാത്ത ഉപഭോക്താക്കളുടെ അക്കൗണ്ടുകൾ മരവിപ്പിക്കാൻ റിസർവ് ബാങ്ക് രാജ്യത്തെ മുഴുവൻ ബാങ്കുകളോടും ആവശ്യപ്പെട്ടു.
 | 

തിരിച്ചറിയൽ രേഖകൾ നൽകാത്തവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുംമുംബൈ: ബാങ്കുകൾക്ക് നൽകേണ്ട തിരിച്ചറിയൽ രേഖകൾ (കെവൈസി) ഇനിയും നൽകാത്ത ഉപഭോക്താക്കളുടെ അക്കൗണ്ടുകൾ മരവിപ്പിക്കാൻ റിസർവ് ബാങ്ക് രാജ്യത്തെ മുഴുവൻ ബാങ്കുകളോടും ആവശ്യപ്പെട്ടു. തുടർച്ചയായി നിർദേശിച്ചിട്ടും കെവൈസി നൽകാത്തവരുടെ അക്കൗണ്ട് മൂന്ന് മാസത്തേക്ക് മരവിപ്പിക്കുകയും, പിന്നീടു നിർത്തലാക്കുകയും ചെയ്യാനാണ് ആർബിഐ നിർദ്ദേശം.

മരവിപ്പിക്കൽ നടപ്പാക്കുമ്പോൾത്തന്നെ കെവൈസി സമർപ്പിച്ചാൽ അക്കൗണ്ടുകൾ പുനരുജ്ജീവിപ്പിക്കാം. തുടർന്ന് മറ്റൊരു മൂന്നു മാസത്തെ മുന്നറിയിപ്പ് കാലാവധികൂടി നൽകണം. ഇതേത്തുടർന്ന് അക്കൗണ്ട് മരവിപ്പിക്കൽ നടപടിയുമായി മുന്നോട്ടു പോകാം. വിലാസം മാറാത്തവരായ ഉപഭോക്താക്കളെ പുതിയ രേഖകൾ നൽകാൻ നിർദ്ദേശിക്കരുതെന്നും റിസർവ്വ് ബാങ്ക് നിർദ്ദേശിച്ചിട്ടുണ്ട്. ഇത്തരക്കാർ സ്വയം സാക്ഷ്യപ്പെടുത്തിയാൽ നതിയാകും.