പൊട്ടിത്തെറിയിലും സാംസങ്ങിനോട് മത്സരിച്ച് ഐഫോണ്‍ 7; റെഡ്ഡിറ്റില്‍ ചിത്രങ്ങള്‍ പ്രചരിക്കുന്നു

സാംസങ്ങ് നോട്ട് 7ന് പിന്നാലെ ആപ്പിള് ഐഫോണും പൊട്ടിത്തെറിച്ചതായി റിപ്പോര്ട്ട്. സോഷ്യല് മീഡിയ സൈറ്റായ റെഡ്ഡിറ്റില് പൊട്ടിത്തെറിച്ച ഐഫോണിന്റേതന്നെ് അവകാശപ്പെടുന്ന ചിത്രങ്ങള് വ്യാപകമായാണ് പ്രചരിക്കുന്നത്. അഗ്നിക്കിരയായ തന്റെ സഹപ്രവര്ത്തകന്റെ ഐഫോണിന്റെ ചിത്രങ്ങള് റെഡ്ഡിറ്റ് ഉപയോക്താവ് ക്രൂപ്തസ്നൂപ്പ് റെഡ്ഡിറ്റില് പോസ്റ്റു ചെയ്തിട്ടുണ്ട്. 'കറേജ്' എന്ന ക്യാപ്ഷനോടുകൂടിയാണ് 5.5 ഇഞ്ച് നീളമുള്ള ഫോണിന്റെ ചിത്രം പോസ്റ്റുചെയ്തിട്ടുള്ളത്.
 | 

പൊട്ടിത്തെറിയിലും സാംസങ്ങിനോട് മത്സരിച്ച് ഐഫോണ്‍ 7; റെഡ്ഡിറ്റില്‍ ചിത്രങ്ങള്‍ പ്രചരിക്കുന്നു

ലണ്ടന്‍: സാംസങ്ങ് നോട്ട് 7ന് പിന്നാലെ ആപ്പിള്‍ ഐഫോണും പൊട്ടിത്തെറിച്ചതായി റിപ്പോര്‍ട്ട്. സോഷ്യല്‍ മീഡിയ സൈറ്റായ റെഡ്ഡിറ്റില്‍ പൊട്ടിത്തെറിച്ച ഐഫോണിന്റേതന്നെ് അവകാശപ്പെടുന്ന ചിത്രങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. അഗ്നിക്കിരയായ തന്റെ സഹപ്രവര്‍ത്തകന്റെ ഐഫോണിന്റെ ചിത്രങ്ങള്‍ റെഡ്ഡിറ്റ് ഉപയോക്താവ് ക്രൂപ്തസ്‌നൂപ്പ് റെഡ്ഡിറ്റില്‍ പോസ്റ്റു ചെയ്തിട്ടുണ്ട്. ‘കറേജ്’ എന്ന ക്യാപ്ഷനോടുകൂടിയാണ് 5.5 ഇഞ്ച് നീളമുള്ള ഫോണിന്റെ ചിത്രം പോസ്റ്റുചെയ്തിട്ടുള്ളത്.

മറ്റ് പ്രമുഖ ഫോണ്‍ നിര്‍മാതാക്കളേപ്പോലെ ആപ്പിള്‍ ഐഫോണും ലിഥിയം അയോണ്‍ ബാറ്ററിയാണ് ഉപയോഗിക്കുന്നത്. അതേസമയം ഫോണ്‍ പൊട്ടിത്തെറിക്ക് പിന്നില്‍ ബാറ്ററി തകരാറാണോയെന്ന കാര്യം സ്ഥിരീകരിക്കേണ്ടതുണ്ട്. ഫോണിന് മുകളില്‍ കാണപ്പെടുന്ന പാടുകള്‍ ക്ഷതം മൂലമുണ്ടായതാണെന്ന് വിലയിരുത്തുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഫോണ്‍ പൊട്ടിത്തെറിച്ച കാര്യം ആപ്പിളിനെ അറിയിച്ചതായി ക്രൂപ്ത സ്‌നൂപ്പ് പറഞ്ഞു.

സാംസങ്ങ് അതിന്റെ ഏറ്റവും പുതിയ മോഡലായ ഗ്യാലക്‌സി നോട്ട് 7 ബാറ്ററി പൊട്ടിത്തെറിച്ച സംഭവങ്ങളെത്തുടര്‍ന്ന് തിരിച്ചുവിളിച്ചത് ഈയിടെയാണ്.64,700 രൂപ വില വരുന്ന ഫോണ്‍ കേടുപാടുകള്‍ തീര്‍ത്ത് ഈ മാസം വിപണയിലെത്തിക്കുമെന്ന് സാംസങ്ങ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഒക്ടോബര്‍ അവസാനത്തോടെ യുകെയില്‍ ഫോണ്‍ പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചു.