കടം കയറി റിയല്‍ എസ്‌റ്റേറ്റ് കമ്പനികള്‍; ജനങ്ങളെ ആകര്‍ഷിക്കാന്‍ ഡിസ്‌കൗണ്ടും സമ്മാനങ്ങളും

നഷ്ടത്തിലായ ഇന്ത്യന് റിയല് എസ്റ്റേറ്റ് കമ്പനികള് ഉപഭോക്താക്കളെ ആകര്ഷിക്കാന് പുതിയ തന്ത്രങ്ങള് പയറ്റുന്നു. ഫ്ളാറ്റുകള്ക്ക് വന് വിലക്കുറവും സൗജന്യ പാര്ക്കിംഗ് സ്ഥലവും കൂടാതെ സ്വര്ണ്ണനാണയങ്ങളും ബൈക്കുകളും വരെ ഓഫര് ചെയ്യുകയാണ് റിയല് എസ്റ്റേറ്റ് കമ്പനികള്.
 | 

കടം കയറി റിയല്‍ എസ്‌റ്റേറ്റ് കമ്പനികള്‍; ജനങ്ങളെ ആകര്‍ഷിക്കാന്‍ ഡിസ്‌കൗണ്ടും സമ്മാനങ്ങളും

മുംബൈ: നഷ്ടത്തിലായ ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പുതിയ തന്ത്രങ്ങള്‍ പയറ്റുന്നു. ഫ്‌ളാറ്റുകള്‍ക്ക് വന്‍ വിലക്കുറവും സൗജന്യ പാര്‍ക്കിംഗ് സ്ഥലവും കൂടാതെ സ്വര്‍ണ്ണനാണയങ്ങളും ബൈക്കുകളും വരെ ഓഫര്‍ ചെയ്യുകയാണ് റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍.

2006-2007 കാലത്ത് നിര്‍മ്മാണ മേഖലയിലുണ്ടായ വളര്‍ച്ചയാണ് ഈ മേഖലയെ വലിയ പ്രതിസന്ധിയിലാക്കിയത്. ആ കാലയളവില്‍ ഇന്ത്യയില്‍ ഫ്‌ളാറ്റുകളില്‍ നിക്ഷേപിച്ചിരിക്കുന്ന പണം ഇനിയും തിരികെ ലഭിച്ചിട്ടില്ല. ഇത് തിരികെ ലഭിക്കണമെങ്കില്‍ ശരാശരി നാലര വര്‍ഷമെങ്കിലും വേണമെന്നാണ് കണക്കുകൂട്ടല്‍. ഇതിനായുള്ള ശ്രമങ്ങളിലാണ് ഇപ്പോള്‍ ഇന്ത്യന്‍ കമ്പനികള്‍. ഏറ്റവും വേഗം വളരുന്ന സാമ്പത്തിക ശക്തിയായ ചൈനയില്‍ ഇത് ഒരു വര്‍ഷത്തിനകം തിരികെ ലഭിക്കുമെന്ന് തോംസണ്‍ റോയിട്ടേഴ്‌സ് സ്റ്റാര്‍മിന്‍ ഡാറ്റ പറയുന്നു.

റിസര്‍വ്വ് ബാങ്ക് പലിശ നിരക്ക് കുറയ്ക്കുന്നതനുസരിച്ച് നിരക്കുകളില്‍ വ്യതിയാനം വരുത്തേണ്ടി വരുന്നതും ഇന്ത്യയില്‍ നിര്‍മ്മാണ മേഖല നേരിടുന്ന മറ്റൊരു പ്രതിസന്ധിയാണ്. അതുകൊണ്ടു തന്നെ റിയല്‍ എസ്റ്റേറ്റ് മേഖല ഇപ്പോള്‍ ഉപഭോക്താവിന്റെ വിപണിയായിരിക്കുകയാണ്. സ്‌ക്വയര്‍ ഫീറ്റിന് 500 രൂപ വരെ ഡിസ്‌കൗണ്ട് നല്‍കാന്‍ മുംബൈ പോലുള്ള വന്‍ നഗരങ്ങളില്‍പ്പോലും നിര്‍മ്മാതാക്കള്‍ തയ്യാറാകുന്നുവെന്നാണ് പുതിയ വാര്‍ത്തകള്‍.

വസ്തു വില താഴുമെന്ന ഭീതി മൂലം ഫ്‌ളാറ്റു വാങ്ങാനെത്തുന്നവരുടെ എണ്ണം കുറയുന്നുവെന്നതും റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഇത് മറികടക്കാന്‍ ഉപഭോക്താക്കള്‍ക്ക് സ്വര്‍ണ്ണ നാണയങ്ങളും ബൈക്കുകളും ഐ ഫോണുകളുമൊക്കെ ഓഫര്‍ നല്‍കുന്ന പരസ്യങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ബില്‍ഡര്‍മാര്‍.

കോട്ടക് സെക്യൂരിറ്റീസിന്റെ കണക്കനുസരിച്ച് മുംബൈയിലെ ഒരു പ്രമുഖ ഡവലപ്പര്‍ ഗ്രൂപ്പിന്റെ വിറ്റു പോകാത്ത ആസ്തികളുടെ മൂല്യം 53,400 കോടി രൂപയാണ്. 36,800 കോടി രൂപയുടെ പദ്ധതികള്‍ നടന്നു വരുന്നു എന്നതു കൂടി കണക്കാക്കിയാല്‍ നഷ്ടം എത്ര ഭീമമാണെന്ന് മനസിലാക്കാം.
ഡിമാന്‍ഡ് കുറഞ്ഞതോടെ മാര്‍ക്കറ്റും ഇടിഞ്ഞു. ഒരുവശത്ത് വീടുകള്‍ക്കുള്ള ആവശ്യം വര്‍ദ്ധിച്ചു വരുമ്പോഴാണ് റിയല്‍ എസ്‌റ്റേറ്റ് കമ്പനികള്‍ക്ക് ഇത്ര വലിയ നഷ്ടം നേരിടേണ്ടി വരുന്നതെന്നതാണ് ഏറ്റവും വലിയ വൈരുദ്ധ്യം.