നികുതി വെട്ടിപ്പ്: ഫ്‌ളിപ്കാർട്ടിന് 47 കോടി പിഴ

ഓൺലൈൻ കച്ചവടസ്ഥാപനങ്ങൾ സംസ്ഥാനത്ത് നടത്തുന്ന അനധികൃത കച്ചവടത്തിനെതിരെ സർക്കാർ നടപടി ആരംഭിച്ചു. നാല് പ്രമുഖ ഓൺലൈൻ വ്യാപാര സൈറ്റുകൾക്ക് വാണിജ്യനികുതി ഇന്റലിജൻസ് വിഭാഗം 53.63 കോടി രൂപ പിഴ ചുമത്തി.
 | 

നികുതി വെട്ടിപ്പ്: ഫ്‌ളിപ്കാർട്ടിന് 47 കോടി പിഴ
തിരുവനന്തപുരം:
ഓൺലൈൻ കച്ചവടസ്ഥാപനങ്ങൾ സംസ്ഥാനത്ത് നടത്തുന്ന അനധികൃത കച്ചവടത്തിനെതിരെ സർക്കാർ നടപടി ആരംഭിച്ചു. നാല് പ്രമുഖ ഓൺലൈൻ വ്യാപാര സൈറ്റുകൾക്ക് വാണിജ്യനികുതി ഇന്റലിജൻസ് വിഭാഗം 53.63 കോടി രൂപ പിഴ ചുമത്തി.

ഓൺലൈൻ വ്യാപാരത്തിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ഫ്‌ളിപ്പ്കാർട്ടിനാണ് ഭീമമായ പിഴ നൽകേണ്ടി വന്നത്. 2012-13, 2013-14 വർഷങ്ങളിലേക്ക് 47.15 കോടി രൂപയാണ് ഫ്‌ളിപ്പ് കാർട്ടിൽ നിന്നും പിഴ ചുമത്തിയത്. ജെബോംഗ് ഡോട്ട് കോമിന് 3.89 കോടിയും വെക്ടർ ഇകൊമേഴ്‌സിന്(മിന്ത്ര) 2.23 കോടിയും റോബ്മാൾ അപ്പാരൽസിന് 36 ലക്ഷം രൂപയുമാണ് പിഴ ചുമത്തിയത്.

സംസ്ഥാനത്ത് വ്യാപാരം നടത്തുന്ന മറ്റ് ഓൺലൈൻ സ്ഥാപനങ്ങളുടെ കണക്കുകൾ പരിശോധിച്ച് പിഴയിടാൻ ആരംഭിച്ചതായും വാണിജ്യ നികുതി വിഭാഗം വാർത്താ കുറിപ്പിൽ അറിയിച്ചു. മുൻപ് നികുതി വകുപ്പിന്റെ കർശന ഇടപെടലിനെ തുടർന്ന് കേരളത്തിലേക്കുള്ള വ്യാപാരങ്ങൾ ഓൺലൈൻ സ്ഥാപനങ്ങൾ നിർത്തിവെച്ചിരുന്നു. പിന്നീട് ചില നിയന്ത്രണങ്ങളോടെ മാത്രമാണ് കേരളത്തിൽ ഓൺലൈൻ കച്ചവടം പുനസ്ഥാപിച്ചത്.