ആന്‍ഡ്രോയ്ഡ് പുതിയ പതിപ്പില്‍ ഒളിപ്പിച്ചിരിക്കുന്നത് ഈ അത്ഭുതങ്ങള്‍? പുതിയ പതിപ്പിന്റെ വിവരങ്ങള്‍ ചോര്‍ന്നു

എന്ത് പേരിടണമെന്ന് ഉപയോക്താക്കളോട് ചോദിച്ച്കൊണ്ട് ഗൂഗിള് പുറത്തിറക്കിയ ന്യൂഗാട്ട് വെര്ഷനു ശേഷമുള്ള ആന്ഡ്രോയ്ഡ് പതിപ്പിന്റെ വിവരങ്ങള് ചോര്ന്നു. ആന്ഡ്രോയ്ഡ് 8.0 എന്നു മാത്രമാണ് ഇതിന് ഇപ്പോള് പേര് നല്കിയിരിക്കുന്നത്. പതിവുപോലെ എതെങ്കിലും മധുരപലഹാരത്തിന്റെ പേര് തന്നെയായിരിക്കും ഗൂഗിള് ഇതിന് നല്കുക എന്നാണ് പ്രതീക്ഷിക്കുന്നത്.
 | 

ആന്‍ഡ്രോയ്ഡ് പുതിയ പതിപ്പില്‍ ഒളിപ്പിച്ചിരിക്കുന്നത് ഈ അത്ഭുതങ്ങള്‍? പുതിയ പതിപ്പിന്റെ വിവരങ്ങള്‍ ചോര്‍ന്നു

എന്ത് പേരിടണമെന്ന് ഉപയോക്താക്കളോട് ചോദിച്ച്‌കൊണ്ട് ഗൂഗിള്‍ പുറത്തിറക്കിയ ന്യൂഗാട്ട് വെര്‍ഷനു ശേഷമുള്ള ആന്‍ഡ്രോയ്ഡ് പതിപ്പിന്റെ വിവരങ്ങള്‍ ചോര്‍ന്നു. ആന്‍ഡ്രോയ്ഡ് 8.0 എന്നു മാത്രമാണ് ഇതിന് ഇപ്പോള്‍ പേര് നല്‍കിയിരിക്കുന്നത്. പതിവുപോലെ എതെങ്കിലും മധുരപലഹാരത്തിന്റെ പേര് തന്നെയായിരിക്കും ഗൂഗിള്‍ ഇതിന് നല്‍കുക എന്നാണ് പ്രതീക്ഷിക്കുന്നത്.

ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തില്‍ പേരുകള്‍ നല്‍കുന്ന ഗൂഗിളിന്റെ രീതിയനുസരിച്ച് ഈ പതിപ്പിന്റെ പേര് ‘ഒ’യിലാണ് ആരംഭിക്കേണ്ടത്. ഓറിയോ എന്നായിരിക്കും പേര് എന്നും ചിലര്‍ പറയുന്നു. ചോര്‍ന്നു കിട്ടിയ വിവരങ്ങള്‍ അനുസരിച്ച് മെയ് മാസത്തില്‍ പുതിയ പതിപ്പ് അവതരിപ്പിച്ചേക്കും.

കോപ്പിലെസ് ഫീച്ചറാണ് ഏറ്റവു പ്രധാനപ്പെട്ട ഒന്നായി വിവരങ്ങള്‍ പുറത്തുവിട്ട വെഞ്ചര്‍ ബീറ്റ്‌സ് എടുത്തു കാട്ടുന്നത്. ഒരു ആപ്പില്‍ നിന്ന് ടെക്സ്റ്റ് കോപ്പി ചെയ്ത് മറ്റൊരിടത്ത് പേസ്റ്റ് ചെയ്യുന്ന രീതി അവസാനിപ്പിക്കുന്ന ഫീച്ചറാണ് ഇത്. ഏതങ്കിലും ആപ്പില്‍ നാം കാണുന്ന ടെക്സ്റ്റ് മറ്റൊരിടത്ത് ടൈപ്പ് ചെയ്യാന്‍ തുടങ്ങുമ്പോള്‍ സജഷനായി നല്‍കുന്ന വിധത്തിലാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്.

കുറച്ചുകാലമായി ഗൂഗിള്‍ ഈ ഫീച്ചറിനു വേണ്ടിയുള്ള ഗവേഷണങ്ങളിലായിരുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഗൂഗിള്‍ മാപ്പില്‍ നിന്ന് ടെക്സ്റ്റ് മെസേജ് വഴി അഡ്രസുകള്‍ സ്ഥിരീകരിക്കാനുള്ള സംവിധാനം ആന്‍ഡ്രോയ്ഡ് പുതിയ പതിപ്പില്‍ ലഭിക്കും. ഐഒഎസ് ആപ്പില്‍ ഇപ്പോള്‍ത്തന്നെ ഇത് ലഭ്യമാണ്. ഈ പുതിയ ഫീച്ചറുകളേക്കുറിച്ച് ഗൂഗിള്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.