മഹീന്ദ്രയുടെ വിമാനങ്ങൾ ഇന്ത്യൻ വിപണിയിലേക്ക്

ഇന്ത്യൻ കമ്പനിയായ മഹീന്ദ്രയുടെ വിമാനങ്ങൾ ആഭ്യന്തര വിപണിയിലേക്ക്. മഹീന്ദ്ര സ്വന്തമാക്കിയ ഓസ്ട്രേലിയൻ വിമാനക്കമ്പനികളിൽ നിർമ്മിക്കുന്ന ചെറു വിമാനങ്ങളാണ് ഇനി ഇന്ത്യൻ ആകാശത്തും എത്തുന്നത്. ഇതിനുള്ള അനുമതി മഹീന്ദ്ര ഗ്രൂപ്പിന് കേന്ദ്ര സർക്കാർ നൽകി. കമ്പനി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ആനന്ദ് മഹീന്ദ്രയാണ് ഇക്കാര്യമറിയിച്ചത്.
 | 
മഹീന്ദ്രയുടെ വിമാനങ്ങൾ ഇന്ത്യൻ വിപണിയിലേക്ക്


മെൽബൺ:
ഇന്ത്യൻ കമ്പനിയായ മഹീന്ദ്രയുടെ വിമാനങ്ങൾ ആഭ്യന്തര വിപണിയിലേക്ക്. മഹീന്ദ്ര സ്വന്തമാക്കിയ ഓസ്‌ട്രേലിയൻ വിമാനക്കമ്പനികളിൽ നിർമ്മിക്കുന്ന ചെറു വിമാനങ്ങളാണ് ഇനി ഇന്ത്യൻ ആകാശത്തും എത്തുന്നത്. ഇതിനുള്ള അനുമതി മഹീന്ദ്ര ഗ്രൂപ്പിന് കേന്ദ്ര സർക്കാർ നൽകി. കമ്പനി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ആനന്ദ് മഹീന്ദ്രയാണ് ഇക്കാര്യമറിയിച്ചത്.

2009-ൽ ഓസ്‌ട്രേലിയയിലെ രണ്ട് എയറോസ്‌പേസ് കമ്പനികളുടെ 75.1 ശതമാനം ഓഹരികൾ മഹീന്ദ്ര സ്വന്തമാക്കിയിരുന്നു. 175 കോടി രൂപയുടേതായിരുന്നു ഇടപാട്. എന്നാൽ പിസ്റ്റൺ എൻജിൻ ഉപയോഗിക്കുന്ന വിമാനങ്ങളിലെ സീറ്റിങ് കപ്പാസിറ്റി സംബന്ധിച്ച നിബന്ധന മൂലം ഇന്ത്യയിൽ വിൽക്കുന്നതിന് അനുമതി ഉണ്ടായിരുന്നില്ല. നിയമത്തിൽ ഭേദഗതി വരുത്തിയതോടെയാണ് മഹീന്ദ്രക്ക് അനുമതിക്ക് ലഭിച്ചത്. മഹീന്ദ്രയുടെ വിമാനങ്ങൾ നിലവിൽ പശ്ചിമേഷ്യയിലും ഓസ്‌ട്രേലിയയിലും സർവീസ് നടത്തുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഓസ്‌ട്രേലിയൻ പര്യടനത്തിൽ അനുഗമിച്ച ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർമാരുടെ സംഘത്തിൽ ആനന്ദ് മഹീന്ദ്രയുമുണ്ടായിരുന്നു.