999 രൂപക്ക് മോട്ടോ എം സ്മാര്‍ട്ട് ഫോണ്‍; ആകര്‍ഷകമായ ഓഫറുമായി ഫ്‌ളിപ്പ്കാര്‍ട്ട്

മോട്ടോറോളയുടെ ഏറ്റവും പുതിയ മോഡലായ മോട്ടോ എം 999 രൂപക്ക് സ്വന്തമാക്കാം. ഫ്ളിപ്പ്കാര്ട്ടിലെ എക്സ്ചേഞ്ച് ഒാഫര് വഴിയാണ് 16,000 രൂപ വില വരുന്ന ഫോണ് കേവലം 999 രൂപയ്ക്ക് സ്വന്തമാക്കാന് അവസരം ലഭിക്കുന്നത്. 15,000 രൂപ വരെ എക്സ്ചേഞ്ച് ഓഫറായി ലഭിക്കും. ശേഷിക്കുന്ന 999 രൂപ നല്കി 3 ജിബി റാമും 32 ജിബി ഇന്റേണല് സ്റ്റോറേജുമുള്ള മികച്ച മൊബൈല് ഫോണ് ഓണ്ലൈന് ആയി സ്വന്തമാക്കാം.
 | 

999 രൂപക്ക് മോട്ടോ എം സ്മാര്‍ട്ട് ഫോണ്‍; ആകര്‍ഷകമായ ഓഫറുമായി ഫ്‌ളിപ്പ്കാര്‍ട്ട്

മോട്ടോറോളയുടെ ഏറ്റവും പുതിയ മോഡലായ മോട്ടോ എം 999 രൂപക്ക് സ്വന്തമാക്കാം. ഫ്‌ളിപ്പ്കാര്‍ട്ടിലെ എക്‌സ്‌ചേഞ്ച് ഒാഫര്‍ വഴിയാണ് 16,000 രൂപ വില വരുന്ന ഫോണ്‍ കേവലം 999 രൂപയ്ക്ക് സ്വന്തമാക്കാന്‍ അവസരം ലഭിക്കുന്നത്. 15,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫറായി ലഭിക്കും. ശേഷിക്കുന്ന 999 രൂപ നല്‍കി 3 ജിബി റാമും 32 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള മികച്ച മൊബൈല്‍ ഫോണ്‍ ഓണ്‍ലൈന്‍ ആയി സ്വന്തമാക്കാം.

2.2 ജിഗാഹെര്‍ട്ട്‌സ് ഒക്ടാകോര്‍ മീഡിയടെക് ഹീലിയോ പി 15 പ്രോസസര്‍, 5.5 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലെ, ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ തുടങ്ങി ഒട്ടുമിക്ക ഫീച്ചറുകളുമുള്ള ഹാന്‍ഡ്‌സെറ്റ് ഇതിനകം തന്നെ ഉപഭോക്താക്കളുടെ മനസില്‍ ഇടം നേടിക്കഴിഞ്ഞു. പഴയ ഐഫോണ്‍ 6 ന് ഫ്‌ളിപ്പ്കാര്‍ട്ട് എക്‌സേഞ്ച് ഓഫര്‍ വിലയിട്ടിരിക്കുന്നത് 13,410 രൂപയാണ്. നോക്കിയ ഹാന്‍ഡ്‌സെറ്റുകള്‍ വരെ ഫ്‌ളിപ്പ്കാര്‍ട്ട് തിരിച്ചെടുക്കുന്നു.

3ജിബി, 4ജിബി എന്നിങ്ങനെ വ്യത്യസ്ത വേരിയന്റുകളില്‍ മോട്ടോ എം ലഭ്യമാണ്. 4ജിബി വേരിയന്റിന്റെ വില 17,999 രൂപയാണ്. 16 മെഗാപിക്്‌സല്‍ പിന്‍ ക്യാമറ, 8 മെഗാപിക്‌സല്‍ മുന്‍ക്യാമറ, 4ജി കണക്റ്റിവിറ്റി, 3050 എംഎഎച്ച് ബാറ്ററി, എന്നിവ മോട്ടോ എമ്മിന്റെ പ്രധാന ഫീച്ചറുകളാണ്. ആന്‍ഡ്രോയ്ഡ് 6 മാര്‍ഷ്മാലോ ആണ് മോട്ടോ എമ്മില്‍ ഉപയോഗിക്കുന്ന ഓപ്പറേറ്റിഗ് സിസ്റ്റം.