32 ജിബി സ്റ്റോറേജും 1020 എംഎഎച്ച് ബാറ്ററിയുമായി നോക്കിയ 150 ഇന്ത്യന്‍ വിപണിയില്‍

ഫീച്ചര് ഫോണ് വിപണിയില് കിരീടമില്ലാത്ത രാജാക്കന്മാരായിരുന്ന നോക്കിയ സ്മാര്ട്ട് ഫോണുകള് രംഗത്തെത്തിയതോടെയാണ് പിന്നോട്ടു പോയത്. പക്ഷേ ഫീച്ചര് ഫോണുകള് തിരിച്ചു വരുന്നതാണ് പുതിയ ട്രെന്ഡ്. നോക്കിയ 3310 എന്ന പഴയ പുലിയെ പുതിയ വേഷത്തില് അവതരിപ്പിച്ചു. ഇപ്പോളിതാ നോക്കിയ 150 എന്ന മോഡല് ഇന്ത്യന് വിപണിയിലേക്ക് എത്തുന്നു. 1020 എംഎച്ച് ബാറ്ററിയും 32 ജിബി സ്റ്റോറേജുമായാണ് ഈ മോഡല് എത്തുന്നത്.
 | 

32 ജിബി സ്റ്റോറേജും 1020 എംഎഎച്ച് ബാറ്ററിയുമായി നോക്കിയ 150 ഇന്ത്യന്‍ വിപണിയില്‍

മുംബൈ: ഫീച്ചര്‍ ഫോണ്‍ വിപണിയില്‍ കിരീടമില്ലാത്ത രാജാക്കന്‍മാരായിരുന്ന നോക്കിയ സ്മാര്‍ട്ട് ഫോണുകള്‍ രംഗത്തെത്തിയതോടെയാണ് പിന്നോട്ടു പോയത്. പക്ഷേ ഫീച്ചര്‍ ഫോണുകള്‍ തിരിച്ചു വരുന്നതാണ് പുതിയ ട്രെന്‍ഡ്. നോക്കിയ 3310 എന്ന പഴയ പുലിയെ പുതിയ വേഷത്തില്‍ അവതരിപ്പിച്ചു. ഇപ്പോളിതാ നോക്കിയ 150 എന്ന മോഡല്‍ ഇന്ത്യന്‍ വിപണിയിലേക്ക് എത്തുന്നു. 1020 എംഎച്ച് ബാറ്ററിയും 32 ജിബി സ്‌റ്റോറേജുമായാണ് ഈ മോഡല്‍ എത്തുന്നത്.

എച്ച്എംഡി ഗ്ലോബല്‍ നോക്കിയ ഫോണ്‍ വിഭാഗം ഏറ്റെടുത്തതിനു ശേഷമുള്ള ആദ്യത്തെ ഉല്‍പ്പന്നം കൂടിയാണ് കഴിഞ്ഞ ഡിസംബറില്‍ പ്രഖ്യാപിച്ച നോക്കിയ 150. സിംഗിള്‍ സിം. ഡ്യുവല്‍ സിം വേരിയന്റുകള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഡ്യുവല്‍ സിം മോഡല്‍ മാത്രമേ ഇന്ത്യയില്‍ ലഭ്യമാകൂ. ആമസോണിലൂടെ ബുക്ക് ചെയ്യുന്നവര്‍ക്ക് 1950 രൂപയ്ക്ക് ഫോണ്‍ ലഭിക്കും.

2.4 ഇഞ്ച് ക്യുവിജിെ ഡിസ്‌പ്ലേ, എല്‍ഇഡി ഫ്‌ളാ,് ലൈറ്റോടു കൂടിയ ക്യാമറ, നോക്കിയ സീരീസ് 30 പ്ലസ് ഓപ്പറേറ്റിംഗ് സിസ്റ്റം എന്നിവയാണ് പ്രധാന പ്രത്യേകതകള്‍. 22 മണിക്കൂര്‍ സംസാരിക്കാവുന്ന ബാറ്ററി 31 ദിവസം സ്റ്റാന്‍ഡ്‌ബൈ ലൈഫും നല്‍കുന്നു. 32 ജിബി ഇന്റേണല്‍ മെമ്മറി മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് വര്‍ദ്ധിപ്പിക്കാം. മൈക്രോ യുഎസ്ബി ചാര്‍ജര്‍, എല്‍ഇഡി ടോര്‍ച്ച്‌ലൈറ്റ് എന്നിവയും ഈ മോഡലിനുണ്ട്.