നോക്കിയ 3310 തിരിച്ചുവരുന്നു; ഫെബ്രുവരി 26ന് വിപണിയിലെത്തും

നോക്കിയ 3310 ഫോണ് വീണ്ടും വിപണിയില് എത്തുന്നു. ഒരാഴ്ചയോളം ബാറ്ററി ചാര്ജ് നില്ക്കുന്ന മോഡലാണ് ഇതെന്നാണ് സൂചന. ഫെബ്രുവരി 26 നാണ് പുതിയ ഫോണ് അവതരിപ്പിക്കുക. നോക്കിയയുടെ ഏറ്റവും ജനപ്രിയ മോഡലുകളിലൊന്നായിരുന്നു നോക്കിയ 3310. പുതിയ ഫോണിന് പഴയതില് നിന്ന് എത്രത്തോളം മാറ്റമുണ്ടാവുമെന്നുള്ള വിവരങ്ങള് ഔദ്യോഗികമായി പുറത്തു വിട്ടില്ല.
 | 

നോക്കിയ 3310 തിരിച്ചുവരുന്നു; ഫെബ്രുവരി 26ന് വിപണിയിലെത്തും

നോക്കിയ 3310 ഫോണ്‍ വീണ്ടും വിപണിയില്‍ എത്തുന്നു. ഒരാഴ്ചയോളം ബാറ്ററി ചാര്‍ജ് നില്‍ക്കുന്ന മോഡലാണ് ഇതെന്നാണ് സൂചന. ഫെബ്രുവരി 26 നാണ് പുതിയ ഫോണ്‍ അവതരിപ്പിക്കുക. നോക്കിയയുടെ ഏറ്റവും ജനപ്രിയ മോഡലുകളിലൊന്നായിരുന്നു നോക്കിയ 3310. പുതിയ ഫോണിന് പഴയതില്‍ നിന്ന് എത്രത്തോളം മാറ്റമുണ്ടാവുമെന്നുള്ള വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തു വിട്ടില്ല.

59 യൂറോയാണ് നോക്കിയ 3310യുടെ വിലയായി കണക്കാക്കുന്നത്. ഇന്ത്യന്‍ നിരക്കില്‍ ഇത് ഏകദേശം 4000 രൂപയോളം വരുമെന്നാണ് റിപ്പോര്‍ട്ട്. ആന്‍ഡ്രോയിഡ് ഫോണായ നോക്കിയ 5ന് ഒപ്പമായിരിക്കും നോക്കിയ 3310 യും പുറത്തിറക്കുന്നത്.

2000 സെപ്റ്റംബര്‍ ഒന്നിനാണ് ജിഎസ്എം മൊബൈല്‍ ഫോണായ നോക്കിയ 3310 ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്. ലോകത്ത് ഏറ്റവുമധികം വിറ്റഴിഞ്ഞ മൊബൈല്‍ ഫോണുകളിലൊന്നാണിത്. കണക്കുകള്‍ പ്രകാരം 12.6 കോടി നോക്കിയ 3310 ഫോണുകള്‍ വിറ്റുപോയിട്ടുണ്ട്. എച്ച്എംഡി ഗ്ലോബല്‍ എന്ന കമ്പനിയാണ് പുതിയ നോക്കിയ മോഡലുകള്‍ വിപണിയിലിറക്കുന്നത്.