നോക്കിയ പുതിയ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കി

പുതിയ സ്മാര്ട്ട് ഫോണുമായി കളം പിടിക്കാന് നോക്കിയ. പുതിയ ആന്ഡ്രോയിഡ് ഫോണ് വിപണിയില് ഇറക്കിയാണ് നോക്കിയ വീണ്ടും രംഗ പ്രവേശനം നടത്തുന്നത്.
 | 

നോക്കിയ പുതിയ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കി

മുംബൈ: പുതിയ സ്മാര്‍ട്ട് ഫോണുമായി കളം പിടിക്കാന്‍ നോക്കിയ. പുതിയ ആന്‍ഡ്രോയിഡ് ഫോണ്‍ വിപണിയില്‍ ഇറക്കിയാണ് നോക്കിയ വീണ്ടും രംഗ പ്രവേശനം നടത്തുന്നത്.

ആന്‍ഡ്രോയിഡിന്റെ കടന്നു കയറ്റത്തോടെയാണ് ഒരുകാലത്ത് മൊബൈല്‍ ഫോണ്‍ വിപണി കൈയ്യാളിയിരുന്ന നോക്കിയ വിപണിയില്‍ നിന്നു പുറത്തുപോയത്. തിരിച്ചു വരവില്‍ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ ആയ നോക്കിയ 6 ആണ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍ട്ട് വിപണിയായ ചൈനയിലാണ് നോക്കിയയുടെ ഉത്പാദന അവകാശം നേടിയ എച്ച്എംഡി ഗ്ലോബല്‍ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്. ചൈനീസ് ഇ-കൊമേഴ്‌സ് സൈറ്റായ ജെഡി.കോംല്‍ മാത്രമേ ഫോണ്‍ ലഭ്യമുള്ളു. ഏകദേശം 17,000രൂപയാണ് ഫോണിന്റെ വില.

2.5ഡി ഗോറില്ല ഗ്ലാസ് സംരക്ഷണമുള്ള 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. പ്രീമിയം ഫിനിഷിംഗിനു വേണ്ടി അലൂമിനിയം യുണീബോഡി ഡിസൈനാണ് ഫോണിന്. ക്വാല്‍ക്കോം സ്നാപ്ഡ്രാഗണ്‍ 430 പ്രോസസറാണ്. കൂടാതെ, 4ജി കണക്ടിവിറ്റിക്കായി എക്‌സ്6 എല്‍റ്റിഇ മോഡമാണ് നോക്കിയ 6 ല്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുക.

നോക്കിയ പുതിയ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കി
ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ പതിപ്പായ ന്യൂഗട്ടിലാണ് ഫോണിന്റെ പ്രവര്‍ത്തനം 64 ജിബി ഇന്റേണല്‍ മെമ്മറിയുള്ള ഫോണിന് 4 ജിബി റാം ഫോണിന്റെ പ്രവര്‍ത്തന ക്ഷമത വര്‍ദ്ധിപ്പിക്കുന്നു. എഫ്/2.0 അപേര്‍ച്ചറോട് കൂടിയ 16 മെഗാപിക്സല്‍ പ്രൈമറി ക്യാമറയുംഎഫ്/2.0 അപേര്‍ച്ചറോട് കൂടിയ എട്ട് മെഗാപിക്സല്‍ സെക്കണ്ടറി ക്യാമറയുമാണ്. ഫോണിനുള്ളത്. ഇതിനു പുറമേ 3000 എംഎഎച്ച് ബാറ്ററി കരുത്തിലാണ് എച്ച്എംഡി ഗ്ലോബല്‍ നോക്കിയ 6 നെ വിപണിയില്‍ എത്തിച്ചിരിക്കുന്നത്.
രാജ്യാന്തര വിപണിയിലേക്ക് 2017 ന്റെ പകുതിയോടെ തന്നെ നോക്കിയ 6 നെ എച്ച്എംഡി ഗ്ലോബല്‍ അവതരിപ്പിക്കുമെന്ന് എച്ച്എംഡി ഗ്ലോബല്‍ അറിയിച്ചിട്ടുണ്ട്. നോക്കിയയുടെ ബ്രാന്‍ഡിങ്ങിന് കീഴില്‍ 2017 ല്‍ ഇനിയും പത്തോളം സ്മാര്‍ട്ട്ഫോണുകള്‍ പുറത്തിറക്കാനിരിക്കുകയാണ എച്ച്എംഡി.