ക്രൂഡ് ഓയിൽ വില ഇടിഞ്ഞു; ഓഹരി വിപണി കൂപ്പുകുത്തി

ആഗോള വിപണിയിൽ ക്രൂഡ് ഓയിലിന്റെ വിലയിടിവ് തുടരുന്നു. 2009 ഏപ്രിലിനു ശേഷമുള്ള ഏറ്റവും താഴ്ന്ന വിലയിലാണ് ഇപ്പോൾ ക്രൂഡ് ഓയിൽ. ബ്രെന്റ് ക്രൂഡിന്റെ വില 53 ഡോളറാണ്. മുൻ വിലയേക്കാൾ തിങ്കളാഴ്ച ക്രൂഡ് ഓയിലിന്റെ വില ആറ് ശതമാനം താഴ്ന്നിരുന്നു.
 | 

ക്രൂഡ് ഓയിൽ വില ഇടിഞ്ഞു; ഓഹരി വിപണി കൂപ്പുകുത്തി

ന്യൂഡൽഹി: ആഗോള വിപണിയിൽ ക്രൂഡ് ഓയിലിന്റെ വിലയിടിവ് തുടരുന്നു. 2009 ഏപ്രിലിനു ശേഷമുള്ള ഏറ്റവും താഴ്ന്ന വിലയിലാണ് ഇപ്പോൾ ക്രൂഡ് ഓയിൽ. ബ്രെന്റ് ക്രൂഡിന്റെ വില 53 ഡോളറാണ്. മുൻ വിലയേക്കാൾ തിങ്കളാഴ്ച ക്രൂഡ് ഓയിലിന്റെ വില ആറ് ശതമാനം താഴ്ന്നിരുന്നു.

ബാരലിന് 2.65 ഡോളർ കുറഞ്ഞ് 50.04ൽ ആണ് ഇപ്പോഴത്തെ വില. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞതോടെ ഇന്ത്യൻ വിപണിയിലും ഇന്ധന വില കുറയുമെന്നാണു സൂചന.

യൂറോപ്യൻ രാജ്യങ്ങൾക്ക് നൽകി വരുന്ന ക്രൂഡിന്റെ വില കുറയ്ക്കാൻ സൗദി തീരുമാനിച്ചതും റഷ്യ, ഇറാക്ക് തുടങ്ങിയ രാജ്യങ്ങളിൽ ഉത്പാദനം വർധിച്ചതും വിലയിടിവിനു കാരണമായി. വരും ദിവസങ്ങളിലും വിലയിടിവുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

അതേസമയം, ഇന്ധന വില ഇടിവ് ഓഹരി വിപണിയെ കാര്യമായി ബാധിച്ചു. സെൻസെക്‌സ് സൂചിക 450 പോയിന്റ് ഇടിഞ്ഞ് 27,264 എന്ന നിരക്കിലും നിഫ്റ്റി 170 പോയിന്റ് ഇടിഞ്ഞ് 8,203 എന്ന നിരക്കിലുമാണ് വ്യാപാരം നടക്കുന്നത്.