സെല്‍ഫിക്ക് പ്രാധാന്യം നല്‍കി ഒാപ്പോയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍; ഫെബ്രുവരി 3ന് ഇന്ത്യന്‍ വിപണിയില്‍

സെല്ഫിക്കു പ്രാധാന്യം നല്കിക്കൊണ്ട് ഒപ്പോ പുറത്തിറക്കുന്ന പുതിയ സ്മാര്ട്ട്ഫോണാണ് ഓപ്പോ എ57. ഫെബ്രുവരി 3നാണ് ഓപ്പോ എ57 ഇന്ത്യന് വിപണിയില് എത്തുന്നത്. കഴിഞ്ഞ വര്ഷം നവംബറില് ചൈനയില് പുറത്തിറക്കിയ ഫോണിന് നല്ല പ്രതികരണമാണ് ഉപഭോക്താക്കളില് നിന്ന് ലഭിച്ചിട്ടുള്ളത്.
 | 

സെല്‍ഫിക്ക് പ്രാധാന്യം നല്‍കി ഒാപ്പോയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍; ഫെബ്രുവരി 3ന് ഇന്ത്യന്‍ വിപണിയില്‍

മുംബൈ: സെല്‍ഫിക്കു പ്രാധാന്യം നല്‍കിക്കൊണ്ട് ഒപ്പോ പുറത്തിറക്കുന്ന പുതിയ സ്മാര്‍ട്ട്‌ഫോണാണ് ഓപ്പോ എ57. ഫെബ്രുവരി 3നാണ് ഓപ്പോ എ57 ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ചൈനയില്‍ പുറത്തിറക്കിയ ഫോണിന് നല്ല പ്രതികരണമാണ് ഉപഭോക്താക്കളില്‍ നിന്ന് ലഭിച്ചിട്ടുള്ളത്.

ഒാപ്പോയുടെ എഫ് 1 ശ്രേണിയിലെ സവിശേഷതകള്‍ കൂടി ചേര്‍ത്താണ് ഒപ്പോ എ 57 വിപണിയില്‍ എത്തിച്ചിരിക്കുന്നത്. സെല്‍ഫിക്ക് പ്രധാന്യം നല്‍കി പുറത്തിറക്കുന്ന ഫോണിന്റെ പ്രധാന സവിശേഷത ക്യാമറയാണ്. സെന്‍സറും എഫ്/2.0 അപ്പേര്‍ച്ചറോടും കൂടിയ 16 എംപി ക്യാമറയാണ് സെല്‍ഫിക്കായി ഉപയോഗിക്കാന്‍ സജ്ജമാക്കിയിട്ടുള്ളത്. പിന്‍ക്യാമറ 13 എംപി കാമറയില്‍ എഫ്/2.2 അപ്പേര്‍ച്ചര്‍, ഫ്‌ളാഷ്, പിഡിഎഎഫ് എന്നീ സംവിധാനങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു.

5.2 ഇഞ്ച് ഫുള്‍ എച്ച്ഡി എല്‍ഇഡി ഡിസ്‌പ്ലേ, 2.5ഡി കര്‍വ്ഡ് ഗ്ലാസ് ഡിസൈനില്‍ ആണ് തയ്യാറാക്കിയിരിക്കുന്നത്. 1.4 ജിഗാഹെര്‍ട്ട്‌സ് ക്വാല്‍കോം സ്‌നാപ് ഡ്രാഗണ്‍ 435 പ്രോസസറിനൊപ്പം അഡ്രിനോ 505 ജിപിയുവും ഇണക്കച്ചേര്‍ത്തിരിക്കുന്നു. 3 ജിബി റാം ഉള്ള ഫോണില്‍ 32 ജിബി ഇന്റേണല്‍ മെമ്മറി ഉണ്ട്. മൈക്രോഎസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128 ജിബി വരെ സ്‌റ്റോറേജ് ഉയര്‍ത്താന്‍ സാധിക്കും. ഹോം ബട്ടനില്‍ ഫിംഗര്‍ പ്രിന്റ് സ്‌കാനറും ഫോണിലുണ്ട്.