റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചു

റിസർവ് ബാങ്ക് റിപ്പോ നിരക്ക് കാൽ ശതമാനം കുറച്ച് 7.5 ശതമാനമാക്കി. റിവേഴ്സ് റിപ്പോ നിരക്ക് 6.5 ശതമാനമായി പുനർനിർണയിച്ചു. സിആർആർ നിരക്ക് 4 ശതമാനമെന്ന പഴയനിരക്ക് തുടരും. റിപ്പോ നിരക്ക് കുറച്ചതോടെ വാണിജ്യ ബാങ്കുകൾ ഭവന, വാഹന വായ്പയുടെ പലിശ നിരക്ക് കുറക്കാൻ സാധ്യതയുണ്ട്.
 | 

റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചു
മുംബൈ:
റിസർവ് ബാങ്ക് റിപ്പോ നിരക്ക് കാൽ ശതമാനം കുറച്ച് 7.5 ശതമാനമാക്കി. റിവേഴ്‌സ് റിപ്പോ നിരക്ക് 6.5 ശതമാനമായി പുനർനിർണയിച്ചു. സിആർആർ (ക്യാഷ് റിസർവ്വ് റേഷ്യോ) നിരക്ക് 4 ശതമാനമെന്ന പഴയനിരക്ക് തുടരും. റിപ്പോ നിരക്ക് കുറച്ചതോടെ വാണിജ്യ ബാങ്കുകൾ ഭവന, വാഹന വായ്പയുടെ പലിശ നിരക്ക് കുറക്കാൻ സാധ്യതയുണ്ട്. നിരക്ക് കുറഞ്ഞതിന് പിന്നാലെ ചരിത്രത്തിലാദ്യമായി സെന്‍സെക്‌സ് 30,000 കടന്നു.

2015ൽ ഇത് രണ്ടാം തവണയാണ് ആർബിഐ റിപ്പോ നിരക്കുകൾ കുറയ്ക്കുന്നത്. 2013 മെയ് 13ന് ശേഷം ജനവരി 14നാണ് ആദ്യമായി റിപ്പോ നിരക്കുകൾ കുറയ്ക്കാൻ ആർബിഐ തയ്യാറായത്.