ഓൺലൈൻ ബാങ്കിംഗ്: നടപടി ലഘൂകരിക്കാൻ റിസർവ് ബാങ്ക്

ഓൺലൈനിലെ ചെറുകിട ഇടപാടുകളിൽ സുരക്ഷാ മാനദണ്ഡങ്ങൾ ലഘൂകരിക്കാൻ റിസർവ് ബാങ്ക് ആലോചിക്കുന്നു.
 | 
ഓൺലൈൻ ബാങ്കിംഗ്: നടപടി ലഘൂകരിക്കാൻ റിസർവ് ബാങ്ക്

 

ന്യൂഡൽഹി: ഓൺലൈനിലെ ചെറുകിട ഇടപാടുകളിൽ സുരക്ഷാ മാനദണ്ഡങ്ങൾ ലഘൂകരിക്കാൻ റിസർവ് ബാങ്ക് ആലോചിക്കുന്നു. സ്വദേശി ക്രെഡിറ്റ് കാർഡുകൾ ഉൾപ്പെട്ട ഏറ്റവും ചെറിയ ഇടപാടുകൾക്ക് രണ്ടാം ഘട്ട പരിശോധന ഇല്ലാതെ ഇടപാടുകൾ അനുവദിക്കുക എന്നതാണ് ബാങ്ക് ആലോചിക്കുന്നതെന്ന് ഡെപ്യൂട്ടി ഗവർണർ എച്ച്.ആർ ഖാൻ പറഞ്ഞു. ഓൺലൈൻ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം നടപടികൾ.

രണ്ടു മാസത്തിനുള്ളിൽ ഇത് പ്രാവർത്തികമാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നിലവിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓൺലൈൻ ഇടപാടുകളിൽ രണ്ട്ഘട്ട പരിശോധനാ പ്രക്രിയ ആവശ്യമാണ്.