വായ്പാ നയം പ്രഖ്യാപിച്ചു; നിരക്കുകളിൽ മാറ്റമില്ല

റിസർവ് ബാങ്ക് പുതുക്കിയ വായ്പാനയം പ്രഖ്യാപിച്ചു. റിപോ നിരക്ക് എട്ടു ശതമാനമായും റിവേഴ്സ് റിപോ നിരക്ക് ഏഴു ശതമാനമായും കരുതൽ ധനാനുപാതം നാലു ശതമാനമായും തുടരും. അടുത്ത വർഷം പലിശയിനത്തിൽ മാറ്റം വരുത്തിയേക്കുമെന്ന് റിസർവ്വ് ബാങ്ക് വ്യക്തമാക്കി.
 | 

വായ്പാ നയം പ്രഖ്യാപിച്ചു; നിരക്കുകളിൽ മാറ്റമില്ല
മുംബൈ:
റിസർവ് ബാങ്ക് പുതുക്കിയ വായ്പാ നയം പ്രഖ്യാപിച്ചു. റിപോ നിരക്ക് എട്ടു ശതമാനമായും റിവേഴ്‌സ് റിപോ നിരക്ക് ഏഴു ശതമാനമായും കരുതൽ ധനാനുപാതം നാലു ശതമാനമായും തുടരും. അടുത്ത വർഷം പലിശയിനത്തിൽ മാറ്റം വരുത്തിയേക്കുമെന്ന് റിസർവ്വ് ബാങ്ക് വ്യക്തമാക്കി.

വായ്പാനയം പുറത്തുവന്നതോടെ ഓഹരി വിപണിയിൽ ഇടിവുണ്ടായി. സെൻസെക്‌സ് രാവിലെ 65.35 പോയിന്റ് നഷ്ടത്തിൽ 28,494.27-ലാണ് വ്യാപാരം ആരംഭിച്ചത്. ദേശീയ സൂചികയായ നിഫ്റ്റി 18.90 പോയിന്റ് നഷ്ടത്തിൽ 8,237ലാണ് വ്യാപാരം ആരംഭിച്ചത്.