ഒരു മാസത്തില്‍ 16 മില്യന്‍ ഉപഭോക്താക്കള്‍; റിലയന്‍സ് ജിയോക്ക് ലോക റെക്കോര്‍ഡ്

പുറത്തിറക്കി ഒരു മാസത്തിനുള്ളില് 16 മില്യന് ഉപഭോക്താക്കളെ നേടി ജിയോയ്ക്ക് ലോക റെക്കോര്ഡ്. സെപ്റ്റംബര് 5നായിരുന്നു ജിയോ 4ജി നെറ്റ് വര്ക്ക് അവതരിപ്പിച്ചത്. വന് ആനുകൂല്യങ്ങള് നല്കുന്ന വെല്കം ഓഫറുകളാണ് മറ്റു സേവനദാതാക്കള്ക്ക് വെല്ലുവിളിയുയര്ത്തിക്കൊണ്ട് ജിയോയെ മുന്നിലെത്തിച്ചത്.
 | 

ഒരു മാസത്തില്‍ 16 മില്യന്‍ ഉപഭോക്താക്കള്‍; റിലയന്‍സ് ജിയോക്ക് ലോക റെക്കോര്‍ഡ്

മുംബൈ: പുറത്തിറക്കി ഒരു മാസത്തിനുള്ളില്‍ 16 മില്യന്‍ ഉപഭോക്താക്കളെ നേടി ജിയോയ്ക്ക് ലോക റെക്കോര്‍ഡ്. സെപ്റ്റംബര്‍ 5നായിരുന്നു ജിയോ 4ജി നെറ്റ് വര്‍ക്ക് അവതരിപ്പിച്ചത്. വന്‍ ആനുകൂല്യങ്ങള്‍ നല്‍കുന്ന വെല്‍കം ഓഫറുകളാണ് മറ്റു സേവനദാതാക്കള്‍ക്ക് വെല്ലുവിളിയുയര്‍ത്തിക്കൊണ്ട് ജിയോയെ മുന്നിലെത്തിച്ചത്.

ഡിസംബര്‍ 31 വരെയാണ് ജിയോയുടെ പ്രാഥമിക ഓഫറുകളുടെ കാലാവധി. പ്രതിദിനം 4 ജിബി വരെയാണ് ഈ ഓഫറിലൂടെ ലഭിക്കുന്നത്. ഫ്രീ കോളുകളും റോമിംഗ് ചാര്‍ജുകള്‍ ഇല്ലാത്തതും ജിയോയുടെ സ്വീകാര്യത വര്‍ദ്ധിപ്പിച്ചു.

ജിയോ മ്യൂസിക്, മൈ ജിയോ, ജിയോചാറ്റ്, ജിയോമണി തുടങ്ങിയവയും ഏറെ ജനപ്രിയമായി. 50 രൂപയ്ക്ക് 1 ജിബി എന്ന ലോകത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് തങ്ങള്‍ ഈടാക്കുന്നതെന്നായിരുന്നു മുകേഷ് അംബാനി അവകാശപ്പെട്ടത്.

വെള്ളിയാഴ്ച ഇന്ത്യന്‍ വിപണിയിലെത്തിയ ഐഫോണ്‍ 7നൊപ്പം 12 മാസത്തെ പാക്കേജ് ഇപ്പോള്‍ ജിയോ നല്‍കുന്നുണ്ട്. എന്നാല്‍ ഈ ഓഫര്‍ ഐഫോണിന്റെ മറ്റു മോഡലുകള്‍ക്കൊപ്പവും ലഭ്യമാണ്. എയര്‍ടെല്‍ പ്രഖ്യാപിച്ച ഓഫര്‍ പുതിയ മോഡലുകളില്‍ മാത്രമാണ് ലഭിക്കുന്നത്.