ജിയോയെ നേരിടാന്‍ വൊഡാഫോണ്‍; മൂന്ന് മാസത്തേക്ക് സൗജന്യ ഓഫറുകള്‍

റിലയന്സ് ജിയോ ഉയര്ത്തിയ വെല്ലുവിളി നേരിടാന് സൗജന്യ ഓഫറുകളുമായി വൊഡാഫോണ് രംഗത്തെത്തി. മൂന്ന് മാസത്തേക്ക് വൊഡാഫോണ് പ്ലേ ആപ്പ് സൗജന്യമായി നല്കുന്നതാണ് ഓഫര്. റിലയന്സ് ജിയോ മൈജിയോ ആപ്പ് സ്റ്റോറില് നല്കിയ ഓഫറിന് സമാനമാണിത്. ഡിസംബര് 31 വരെയാണ് ഓഫര്. വൊഡാഫോണ് ഉപയോക്താക്കളെ കൂടാതെ മറ്റ് മൊബൈല് ഉപയോക്താക്കള്ക്കും വൊഡാഫോണ് പ്ലേ ആപ്പ് ഡൗണ്ലോഡ് ചെയ്ത് ഉപയോഗിക്കാം.
 | 

ജിയോയെ നേരിടാന്‍ വൊഡാഫോണ്‍; മൂന്ന് മാസത്തേക്ക് സൗജന്യ ഓഫറുകള്‍

ന്യൂഡല്‍ഹി: റിലയന്‍സ് ജിയോ ഉയര്‍ത്തിയ വെല്ലുവിളി നേരിടാന്‍ സൗജന്യ ഓഫറുകളുമായി വൊഡാഫോണ്‍ രംഗത്തെത്തി. മൂന്ന് മാസത്തേക്ക് വൊഡാഫോണ്‍ പ്ലേ ആപ്പ് സൗജന്യമായി നല്‍കുന്നതാണ് ഓഫര്‍. റിലയന്‍സ് ജിയോ മൈജിയോ ആപ്പ് സ്റ്റോറില്‍ നല്‍കിയ ഓഫറിന് സമാനമാണിത്. ഡിസംബര്‍ 31 വരെയാണ് ഓഫര്‍. വൊഡാഫോണ്‍ ഉപയോക്താക്കളെ കൂടാതെ മറ്റ് മൊബൈല്‍ ഉപയോക്താക്കള്‍ക്കും വൊഡാഫോണ്‍ പ്ലേ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.

സ്മാര്‍ട്ട്ഫോണില്‍ വീഡിയോകള്‍ കാണുന്നവരുടേയും പാട്ടുകള്‍ കേള്‍ക്കുന്നവരുടേയും എണ്ണം വര്‍ധിച്ചുവരികയാണെന്ന് വൊഡാഫോണ്‍ ഇന്ത്യ കൊമേഴ്സ്യല്‍ ഡയറക്ടര്‍ സന്ദീപ് കതാരിയ പറഞ്ഞു. ഒന്നിലധികം ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് പകരം ഉപഭോക്താക്കള്‍ക്ക് വൊഡാഫോണ്‍ പ്ലേ ഉപയോഗിക്കാം. എല്ലാ വിനോദാപാധികള്‍ക്കും ആവശ്യമായ മികച്ച ഡിജിറ്റല്‍ കണ്ടന്റുകള്‍ വൊഡാഫോണ്‍ പ്ലോയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വീഡിയോകളും പാട്ടുകളും ടിവി ഷോകളും മ്യൂസിക് കണ്ടന്റുകളും ഒരൊറ്റ പ്ലാറ്റ്ഫോമില്‍ നല്‍കുന്ന വൊഡാഫോണിന്റെ ഔദ്യോഗിക ആപ്പ് ആണ് വൊഡാഫോണ്‍ പ്ലേ.