സൗജന്യ ഓഫര്‍ കഴിഞ്ഞാല്‍ ഉപഭോക്താക്കള്‍ റിലയന്‍സ് ജിയോ ഉപേക്ഷിക്കുമോ? സര്‍വ്വേ ഫലം പുറത്ത്

ഹാപ്പി ന്യൂഇയര് ഓഫറിന്റെ കാലാവധി കൂടി കഴിഞ്ഞാലും ജിയോ കണക്ഷന് ഉപഭോക്താക്കള് നിലനിര്ത്തുമെന്ന് സര്വേ ഫലം. ബാങ്ക് ഓഫ് അമേരിക്ക മെറില് ലിഞ്ചിന്റേതാണ് സര്വേ. 85% ശതമാനം ഉപഭോക്താക്കളും സൗജന്യ ഓഫര് കഴിഞ്ഞും ജിയോയില് തുടരുമെന്നാണ് സര്വേ പറയുന്നത്. സൗജന്യമായി പരിധിയില്ലാത്ത 4ജി ഡേറ്റയും ആജീവനാന്ത വോയ്സ് കോളും മെസേജും സൗജന്യമായി നല്കി ഇന്ത്യന് ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ചായിരുന്നു ജിയോ എത്തിയത്.
 | 

സൗജന്യ ഓഫര്‍ കഴിഞ്ഞാല്‍ ഉപഭോക്താക്കള്‍ റിലയന്‍സ് ജിയോ ഉപേക്ഷിക്കുമോ? സര്‍വ്വേ ഫലം പുറത്ത്

ന്യൂഡല്‍ഹി: ഹാപ്പി ന്യൂഇയര്‍ ഓഫറിന്റെ കാലാവധി കൂടി കഴിഞ്ഞാലും ജിയോ കണക്ഷന്‍ ഉപഭോക്താക്കള്‍ നിലനിര്‍ത്തുമെന്ന് സര്‍വേ ഫലം. ബാങ്ക് ഓഫ് അമേരിക്ക മെറില്‍ ലിഞ്ചിന്റേതാണ് സര്‍വേ. 85% ശതമാനം ഉപഭോക്താക്കളും സൗജന്യ ഓഫര്‍ കഴിഞ്ഞും ജിയോയില്‍ തുടരുമെന്നാണ് സര്‍വേ പറയുന്നത്. സൗജന്യമായി പരിധിയില്ലാത്ത 4ജി ഡേറ്റയും ആജീവനാന്ത വോയ്‌സ് കോളും മെസേജും സൗജന്യമായി നല്‍കി ഇന്ത്യന്‍ ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ചായിരുന്നു ജിയോ എത്തിയത്.

85% ശതമാനം ഉപഭോക്താക്കളും ഓഫര്‍ കാലാവധി കഴിഞ്ഞും ജിയോയില്‍ തുടരുവാന്‍ താല്‍പര്യം കാണിച്ചപ്പോള്‍ വോയ്‌സ് കോളിന്റെ പ്രശ്‌നം പരിഹരിക്കുകയാണെങ്കില്‍ തുടരുമെന്ന് 8% ആളുകള്‍ അറിയിച്ചു. തുടരാന്‍ താല്‍പര്യമില്ലെന്നായിരുന്നു 6% ശതമാനം ഉപഭോക്താക്കള്‍ വ്യക്തമാക്കിയത്.

55% ശതമാനം ഉപഭോക്താക്കളും ജിയോയുടെ സ്പീഡ് മറ്റു ടെലികോം സര്‍വ്വീസുകളെ അപേക്ഷിച്ച് മികച്ചതാണെന്ന് അഭിപ്രായപ്പെട്ടു. വോയ്‌സ് കോളില്‍ പ്രശ്‌നങ്ങള്‍ പറഞ്ഞവരാണ് സര്‍വ്വേയില്‍ അധികവും. 22% ആളുകള്‍ മാത്രമാണ് അതില്‍ സംതൃപ്തി അറിയിച്ചത്. അതായത് നിലവിലുള്ള ഉപഭോക്താക്കളില്‍ ഭൂരിപക്ഷവും സൗജന്യ ഓഫറുകള്‍ അവസാനിച്ചാലും ജിയോയില്‍ തന്നെ തുടരും.

2017 മാര്‍ച്ച് 31നു വരെയാണ് ജിയോയുടെ നിലവിലെ സൗജന്യ ഓഫര്‍ കാലാവധി. സൗജന്യ ഓഫര്‍ നീട്ടിയതിനെതിരേ നിയമനടപടികളുമായി എയര്‍ടെല്‍ മുന്നോട്ടു പോകുകയാണ്. സൗജന്യ ഓഫറുകള്‍ 90 ദിവസം മാത്രമേ നല്‍കാന്‍ പാടുള്ളൂ എന്ന ട്രായ് ചട്ടത്തിന്റെ ലംഘനമാണ് ജിയോയുടെ ഓഫര്‍ നീട്ടിയതിലൂടെ നടന്നതെന്നാണ് എയര്‍ടെല്‍ ആരോപിക്കുന്നത്.