ഗുജറാത്തിൽ ഒരു ലക്ഷം കോടിയുടെ നിക്ഷേപം നടത്തുമെന്ന് മുകേഷ് അംബാനി

ഗുജറാത്തിൽ റിലയൻസ് ഒരു ലക്ഷം കോടിയുടെ നിക്ഷേപം നടത്തുമെന്ന് മുകേഷ് അംബാനി. വിദേശ നിക്ഷേപം ആകർഷിക്കുന്നതിന് ഗുജറാത്ത് സർക്കാർ നടത്തുന്ന വൈബ്രന്റ് ഗുജറാത്ത് സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
 | 

ഗുജറാത്തിൽ ഒരു ലക്ഷം കോടിയുടെ നിക്ഷേപം നടത്തുമെന്ന് മുകേഷ് അംബാനി
ഗാന്ധിനഗർ:
ഗുജറാത്തിൽ റിലയൻസ് ഒരു ലക്ഷം കോടിയുടെ നിക്ഷേപം നടത്തുമെന്ന് മുകേഷ് അംബാനി. വിദേശ നിക്ഷേപം ആകർഷിക്കുന്നതിന് ഗുജറാത്ത് സർക്കാർ നടത്തുന്ന വൈബ്രന്റ് ഗുജറാത്ത് സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മുൻ സമ്മേളനങ്ങളിൽ നിന്ന് മികച്ചതാണ് ഓരോ തവണതെയും വൈബറന്റ് ഗുജറാത്ത്. ഇന്ത്യയിൽ നിക്ഷേപം നടത്താൻ വിദേശ കമ്പനികളെ താൻ പ്രേരിപ്പിക്കുമെന്നും മുകേഷ് അംബാനി പറഞ്ഞു.

ഗാന്ധി മന്ദിറിൽ നടന്ന ചടങ്ങ് ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദി ബെൻ ഉദ്ഘാടനം ചെയ്തു. ഐക്യരാഷട്ര സഭാ സെക്രട്ടറി ബാൻ കി മൂണാണ് വൈബ്രൻറ് ഗുജറാത്ത് സമ്മേളനത്തിലെ വിശിഷ്ടാതിഥി. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറി, ലോകബാങ്ക് ചെയർമാൻ ജിം ഇയോങ് കിങ്, ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് തൊബ്‌ഗെ എന്നിവരും പങ്കെടുക്കും.

100 ഓളം രാജ്യങ്ങളിലെ പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയിരിക്കുന്നത്. യു.എസ്, കാനഡ,ജപ്പാൻ എന്നിവയുൾപ്പെടെ എട്ടു രാജ്യങ്ങൾ സമ്മേളനത്തിൽ സംബന്ധിക്കുന്നുണ്ട്. മുകേഷ് അംബാനിക്ക് പുറമേ, അനിൽ അംബാനി, ഗൗതം അദാനി, കുമാർ മംഗളം ബിർള തുടങ്ങിയവരും സമ്മേളനത്തിൽ പങ്കെടുക്കും.