ഇന്ത്യൻ ഓൺലൈൻ ന്യൂസ് കമ്പനി ഏറ്റെടുത്ത് മർഡോക്ക്

മലയാളിയായ പി.വി.സഹദിന്റെ ഉടമസ്ഥതയിലുള്ള ഓൺലൈൻ ന്യൂസ് കമ്പനി വി.സി.സർക്കിൾ മാധ്യമ ഭീമൻ റൂപ്പർട്ട് മർഡോക്ക് ഏറ്റെടുത്തു. ധനകാര്യ വിഷയങ്ങളിൽ വാർത്തകൾ പ്രസിദ്ധീകരിക്കുന്ന പോർട്ടലാണ് ഇത്. റൂപ്പർട്ട് മർഡോക്കിന്റെ ന്യൂസ് കോർപ്പാണ് വി.സി.സർക്കിൾ ഏറ്റെടുത്തത്.
 | 

തുകയെക്കുറിച്ച് വ്യക്തത വന്നിട്ടിലെങ്കിലും 120 കോടിക്കും 150 കോടി രൂപക്കും ഇടയിലുള്ള ഇടപാടാണ് ഇതെന്ന് വ്യവസായ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. 2006ൽ ഒരു ബ്‌ളോഗായി തുടങ്ങിയ വി.സി.സർക്കിൾ 2007ൽ ഏഞ്ചൽ ഫണ്ടിംഗ് എന്നു വിളിക്കുന്ന ധനസമാഹരണം നടത്തിയാണ് വി.സി.സർക്കിൾ എന്ന ഓൺലൈൻ കമ്പനി ആവുന്നത്.
എട്ടു വർഷത്തിനുള്ളിൽ രാജ്യത്തെ പ്രമുഖ നഗരങ്ങളിൽ ശാഖകളും ജീവനക്കാരുമുള്ള സ്ഥാപനമായി വി.സി.സർക്കിൾ വളർന്നു. വി.സി.സർക്കിളിനു പുറമേ വി.സി എഡ്ജ്, ടെക്ക് സർക്കിൾ ഇൻ, വി.സി.സർക്കിൾ ട്രെയിനിംങ്, വി.സി.സർക്കിൾ കോൺഫറൻസസ് എന്നീ വിഭാഗങ്ങളും രൂപം കൊണ്ടു.

ഇന്ത്യൻ എക്‌സ്പ്രസ്സിന്റെ സിനിമ മാസികയായ സ്‌ക്രീനും മർഡോക്ക് സ്വന്തമാക്കിയതായാണ് സൂചന. മർഡോക്കിന്റെ ഉടമസ്ഥതയിലുള്ള ട്വന്റി ഫസ്റ്റ് സെഞ്ച്വറി ഫോക്‌സിന്റെ അനുബന്ധ കമ്പനിയായ സ്റ്റാർ ഇന്ത്യയാണ് ഏറ്റെടുക്കൽ നടത്തിയത്.