സാംസങ്ങ് ഗ്യാലക്‌സി നോട്ട് 7ന്റെ ഉത്പാദനം നിര്‍ത്തിയതായി റിപ്പോര്‍ട്ട്

ബാറ്ററി തകരാറിനെത്തുടര്ന്ന് നിരവധി പരാതികള്ക്കിട നല്കിയ ഗ്യാലക്സി നോട്ട് 7ന്റെ ഉത്പാദനം സാംസങ്ങ് ഇലക്ട്രോണിക്സ് നിര്ത്തിയതായി റിപ്പോര്ട്ട്. ദക്ഷിണ കൊറിയന് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്ട്ടുചെയ്തത്. ബാറ്ററി തകരാറിനെത്തുടര്ന്ന് വിപണിയിലിറക്കിയ ഫോണുകള് തിരികെയെടുത്ത് കേടുപാടുകള് പരിഹരിക്കാനുള്ള ശ്രമത്തിലായിരുന്നു സാംസങ്ങ്. ഇതിനിടയിലാണ് ഇറക്കിയ മോഡലുകളില് ഏറ്റവും പരാജയമായ നോട്ട് 7 ഉല്പാദനം അവസാനിപ്പിക്കാന് തീരുമാനമുണ്ടായത്.
 | 

സാംസങ്ങ് ഗ്യാലക്‌സി നോട്ട് 7ന്റെ ഉത്പാദനം നിര്‍ത്തിയതായി റിപ്പോര്‍ട്ട്

സിയോള്‍: ബാറ്ററി തകരാറിനെത്തുടര്‍ന്ന് നിരവധി പരാതികള്‍ക്കിട നല്‍കിയ ഗ്യാലക്‌സി നോട്ട് 7ന്റെ ഉത്പാദനം സാംസങ്ങ് ഇലക്ട്രോണിക്‌സ് നിര്‍ത്തിയതായി റിപ്പോര്‍ട്ട്. ദക്ഷിണ കൊറിയന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ടുചെയ്തത്. ബാറ്ററി തകരാറിനെത്തുടര്‍ന്ന് വിപണിയിലിറക്കിയ ഫോണുകള്‍ തിരികെയെടുത്ത് കേടുപാടുകള്‍ പരിഹരിക്കാനുള്ള ശ്രമത്തിലായിരുന്നു സാംസങ്ങ്. ഇതിനിടയിലാണ് ഇറക്കിയ മോഡലുകളില്‍ ഏറ്റവും പരാജയമായ നോട്ട് 7 ഉല്‍പാദനം അവസാനിപ്പിക്കാന്‍ തീരുമാനമുണ്ടായത്.

രണ്ട് അമേരിക്കന്‍ കമ്പനികള്‍ ഫോണിന്റെ വിപണനവുമായി സഹകരിക്കാന്‍ തയ്യാറല്ലെന്ന് കഴിഞ്ഞ ദിവസം തീരുമാനിച്ചതോടെയാണ് കമ്പനി അമേരിക്കയിലേയും ചൈനയിലേയും കമ്പനികളുമായി നടത്തിയ ചര്‍ച്ചക്കൊടുവില്‍ ഫോണ്‍ ഉത്പാദനം താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചതെന്ന് യോന്‍ഹാപ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്യുന്നു. എന്നാല്‍ കമ്പനി വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല.

ബാറ്ററിത്തകരാറിനെത്തുടര്‍ന്ന് ഫോണ്‍ തിരികെ വാങ്ങേണ്ടി വന്നത് ഉപയോക്താക്കള്‍ക്കിടയില്‍ സാംസങ്ങിലുള്ള വിശ്വാസം കുറച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതും നോട്ട് 7 ഉത്പാദനം അവസാനിപ്പിക്കുന്നതിന് കമ്പനിയെ പ്രേരിപ്പിച്ച ഘടകാണെന്ന് വാര്‍ത്തകളുണ്ട്. അമേരിക്കയിലെ രണ്ടാമത്തെ വയര്‍ലെസ് കാരിയര്‍ കമ്പനിയായ എടി&ടി ഐഎന്‍സി നോട്ട് 7ന്റെ വിതരണം അവസാനിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. ബാറ്ററി മാറ്റിയ ഫോണുകളും പൊട്ടിത്തെറിച്ച സംഭവങ്ങളുണ്ടായതിനെത്തുടര്‍ന്നാണിതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.