സാംസങ് ഗ്യാലക്‌സി സി9 പ്രോ അവതരിപ്പിച്ചു; 6 ജിബി റാം, 16 മെഗാപിക്‌സല്‍ ക്യാമറകള്‍ എന്നിവ പ്രധാന സവിശേഷതകള്‍

സാംസങ് ഗ്യാലക്സി സി9 പ്രോ സ്മാര്ട്ട് ഫോണുകള് ചൈനീസ് വിപണിയില് അവതരിപ്പിച്ചു. സാംസങ്ങിന്റെ മധ്യനിരഫോണുകളുടെ ശ്രേണിയിലേക്ക് അവതരിപ്പിക്കപ്പെട്ട ഇവയുടെ പ്രധാന സവിശേഷത 6 ജിബി റാം ആണ്. ഫോണിന്റ രണ്ടു ക്യാമറകളും 16 മെഗാ പിക്സല് ശേഷിയുള്ളതാണെന്നതാണ് മറ്റൊരു പ്രത്യേകത.
 | 

സാംസങ് ഗ്യാലക്‌സി സി9 പ്രോ അവതരിപ്പിച്ചു; 6 ജിബി റാം, 16 മെഗാപിക്‌സല്‍ ക്യാമറകള്‍ എന്നിവ പ്രധാന സവിശേഷതകള്‍

മുബൈ: സാംസങ് ഗ്യാലക്‌സി സി9 പ്രോ സ്മാര്‍ട്ട് ഫോണുകള്‍ ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചു. സാംസങ്ങിന്റെ മധ്യനിരഫോണുകളുടെ ശ്രേണിയിലേക്ക് അവതരിപ്പിക്കപ്പെട്ട ഇവയുടെ പ്രധാന സവിശേഷത 6 ജിബി റാം ആണ്. ഫോണിന്റ രണ്ടു ക്യാമറകളും 16 മെഗാ പിക്‌സല്‍ ശേഷിയുള്ളതാണെന്നതാണ് മറ്റൊരു പ്രത്യേകത.

പ്രീ ബുക്കിംഗ് ആരംഭിച്ചതായി സാംസങ് അറിയിച്ചു. സാംസങ് ചൈന സ്റ്റോറുകളില്‍ നിന്ന് നവംബര്‍ 11 മുതല്‍ ഫോണുകള്‍ ലഭ്യമായിത്തുടങ്ങും. ഇന്ത്യയില്‍ 31,700 രൂപ ഇതിനു വിലവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. രണ്ടു നാനോ സിംകാര്‍ഡുകള്‍ ഇടാവുന്ന ഫോണിന് ഒക്ടാ കോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 653 എസ്ഒസി പ്രോസസറാണ് കരുത്തേകുന്നത്.

6 ഇഞ്ച് ഫുള്‍ എച്ച്ഡി അമോലെഡ് ഡിസ്‌പ്ലേയും രണ്ടു ക്യാമറകള്‍ക്കും ഫ്‌ളാഷ് യൂണിറ്റുകളുമായി വരുന്ന ഫോണിന് 64 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് ലഭിക്കും. മൈക്രോ എസ്ഡി കാര്‍ഡിലൂടെ ഇത് 256 ജിബിയായി വര്‍ദ്ധിപ്പിക്കാം. ഫോണിന്റെ ഹോം ബട്ടനില്‍ ഒരു ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഘടിപ്പിച്ചിട്ടുണ്ട്. 4000 എംഎഎച്ച് ബാറ്ററിയാണ് മറ്റൊരു സവിശേഷത.