ഇന്ത്യയില്‍ ഗ്യാലക്‌സി നോട്ട് 7 ബുക്ക് ചെയ്തവര്‍ക്ക് എസ് 7നും എസ് 7 എഡ്ജും നല്‍കുമെന്ന് സാംസങ്

ബാറ്ററി തകരാര് മൂലം വിപണിയില് നിന്ന് പിന്വലിച്ച ഗ്യാലക്സി നോട്ട് 7 ഫോണ് പ്രീബുക്ക് ചെയ്തു കാത്തിരിക്കുന്ന ഇന്ത്യക്കാര്ക്ക് മറ്റു മോഡലുകള് നല്കുമെന്ന് സാംസങ്. സാംസങ് ഗ്യാലക്സി എസ് 7, എസ്7 എഡ്ജ് മോഡലുകളായിരിക്കും ഉപഭോക്താക്കള്ക്ക് നല്കുക.
 | 

ഇന്ത്യയില്‍ ഗ്യാലക്‌സി നോട്ട് 7 ബുക്ക് ചെയ്തവര്‍ക്ക് എസ് 7നും എസ് 7 എഡ്ജും നല്‍കുമെന്ന് സാംസങ്

ചെന്നൈ: ബാറ്ററി തകരാര്‍ മൂലം വിപണിയില്‍ നിന്ന് പിന്‍വലിച്ച ഗ്യാലക്‌സി നോട്ട് 7 ഫോണ്‍ പ്രീബുക്ക് ചെയ്തു കാത്തിരിക്കുന്ന ഇന്ത്യക്കാര്‍ക്ക് മറ്റു മോഡലുകള്‍ നല്‍കുമെന്ന് സാംസങ്. സാംസങ് ഗ്യാലക്‌സി എസ് 7, എസ്7 എഡ്ജ് മോഡലുകളായിരിക്കും ഉപഭോക്താക്കള്‍ക്ക് നല്‍കുക.

നോട്ട് 7 ഫോണുകള്‍ വ്യാപകമായി പൊട്ടിത്തെറിക്കുകയും തീപിടിക്കുകയും ചെയ്തതോടെ ഇവ പിന്‍വലിക്കുകയും ബാറ്ററി തകരാര്‍ പരിഹരിച്ചതായി അവകാശപ്പെട്ട് വീണ്ടും വിപണിയിലെത്തിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തകരാര്‍ പരിഹരിച്ചെത്തിയ ഫോണുകളും തീപിടിക്കാന്‍ തുടങ്ങിയതോടെയാണ് ഈ മോഡല്‍ പൂര്‍ണ്ണമായും പിന്‍വലിക്കാന്‍ സാംസങ് തയ്യാറായത്.

ഇന്ത്യയില്‍ ഈ മേഡല്‍ വിപണിയിലെത്തിയിരുന്നില്ല. തകരാര്‍ കണ്ടെത്തിയതിനേത്തുടര്‍ന്ന് ഇതി പരിഹരിച്ച ശേഷം ഇന്ത്യന്‍ വിപണിയില്‍ വില്‍പന ആരംഭിക്കാനായിരുന്നു സാംസങ്ങിന്റെ പദ്ധതി. അതിനായുള്ള പ്രീബുക്കിംഗും ആരംഭിച്ചിരുന്നു.

ഉപഭോക്താക്കള്‍ക്ക് മറ്റു ചില സൗജന്യങ്ങളും ഇതിനൊപ്പം ലഭിക്കും. വിര്‍ച്വല്‍ റിയാലിറ്റി ഗിയര്‍, സാംസങ് ലെവല്‍ യു-സ്റ്റീരിയോ ഹെഡ്‌സെറ്റ് എന്നിവയും 3300 രൂപയുടെ വിആര്‍ കണ്ടന്റ് വൗച്ചറും സൗജന്യമായി നല്‍കുമെന്നാണ് സാംസങ് അറിയിക്കുന്നത്.