കിങ്ഫിഷർ ഹൗസ് ജപ്തി ചെയ്തു

വായ്പ തിരച്ചടക്കാത്തതിനെ തുടർന്ന് വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള കിങ്ഫിഷർ ഹൗസ് ജപ്തി ചെയ്തു. എസ്ബിഐയുടെ നേതൃത്വത്തിലുള്ള 17 ബാങ്കുകളുടെ കൂട്ടായ്മയാണ് കിങ്ഫിഷർ ഹൗസ് ഏറ്റെടുത്തത്. 100 കോടി രൂപ വിലമതിക്കുന്നതാണ് 17,000 ചതുരശ്രയടി വിസ്തീർണമുള്ള ഈ കെട്ടിടം. കിങ്ഫിഷറിന് 6800 കോടി രൂപയാണു വായ്പ നൽകിയിരിക്കുന്നത്. 2012ലാണു കിങ്ഫിഷർ പ്രവർത്തനം നിർത്തലാക്കിയത്.
 | 
കിങ്ഫിഷർ ഹൗസ് ജപ്തി ചെയ്തു

മുംബൈ: വായ്പ തിരച്ചടക്കാത്തതിനെ തുടർന്ന് വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള കിങ്ഫിഷർ ഹൗസ് ജപ്തി ചെയ്തു. എസ്ബിഐയുടെ നേതൃത്വത്തിലുള്ള 17 ബാങ്കുകളുടെ കൂട്ടായ്മയാണ് കിങ്ഫിഷർ ഹൗസ് ഏറ്റെടുത്തത്. 100 കോടി രൂപ വിലമതിക്കുന്നതാണ് 17,000 ചതുരശ്രയടി വിസ്തീർണമുള്ള ഈ കെട്ടിടം. കിങ്ഫിഷറിന് 6800 കോടി രൂപയാണു വായ്പ നൽകിയിരിക്കുന്നത്. 2012ലാണു കിങ്ഫിഷർ പ്രവർത്തനം നിർത്തലാക്കിയത്.

കെട്ടിടം ഏറ്റെടുക്കുന്നതിൽനിന്ന് ബാങ്കുകളെ തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി കിങ്ഫിഷർ എയർലൈൻസ് പിൻവലിച്ചിരുന്നു. അന്ധേരിയിലുള്ള കെട്ടിടത്തിന് 93 കോടി രൂപ വിലവരുമെന്നാണ് കണക്കാക്കുന്നത്.