ഡി.എൽ.എഫിന് സെബിയുടെ വിലക്ക്

ഓഹരി വിപണികളിൽ ഇടപെടുന്നതിന് ഡി.എൽ.എഫ് ലിമിറ്റഡിന് സെക്യൂരിറ്റി ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) വിലക്ക്. പ്രാഥമിക ഓഹരി വിൽപ്പനയുടെ വിവരങ്ങൾ മറച്ചുവെച്ചതിനെ തുടർന്നാണ് വിലക്കേർപ്പെടുത്തിയത്. മൂന്നു വർഷത്തേക്കാണ് നടപടി.
 | 

ഡി.എൽ.എഫിന് സെബിയുടെ വിലക്ക്
മുംബൈ:
ഓഹരി വിപണികളിൽ ഇടപെടുന്നതിന് ഡി.എൽ.എഫ് ലിമിറ്റഡിന് സെക്യൂരിറ്റി ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) വിലക്ക്. പ്രാഥമിക ഓഹരി വിൽപ്പനയുടെ വിവരങ്ങൾ മറച്ചുവെച്ചതിനെ തുടർന്നാണ് വിലക്കേർപ്പെടുത്തിയത്. മൂന്നു വർഷത്തേക്കാണ് നടപടി.

ഡി.എൽഎ.ഫ് ചെയർമാൻ കെ.പി. സിംഗ് ഉൾപ്പെടെ ആറു പേർക്കാണ് വിലക്ക്. നിക്ഷേപകരെ വഞ്ചിക്കുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ഡൽഹി സ്വദേശിയായ കെ.കെ സിൻഹ നൽകിയ പരാതിയിലാണ് സെബിയുടെ നടപടി. ഡി.എൽ.എഫിന് കനത്ത തിരിച്ചടി നൽകുന്നതാണ് സെബിയുടെ നടപടിയെന്ന് സാമ്പത്തിക വിദഗ്ദർ അഭിപ്രായപ്പെടുന്നു.