പതിനായിരം കോടിയുടെ നികുതി വെട്ടിപ്പ്: ഷെല്ലിന് മുംബൈ കോടതിയുടെ അനുകൂല വിധി

എണ്ണക്കമ്പനികളിലെ ആഗോളഭീമനായ റോയൽ ഡച്ച് ഷെല്ലിന്റെ ഇന്ത്യൻ യൂണിറ്റായ ഷെൽ ഇന്ത്യ മാർക്കറ്റ് പ്രൈവറ്റ് ലിമിറ്റഡ് നടത്തിവന്ന നിയമപോരാട്ടങ്ങൾക്ക് മുംബൈ ഹൈക്കോടതിയുടെ അനുകൂല വിധി. ഇന്ത്യൻ യൂണിറ്റിൽ നിന്നും മാതൃ കമ്പനിയിലേക്ക് വില കുറച്ച് കാണിച്ച് ഓഹരികൾ കൈമാറിയെന്ന കേസിൽ നിന്നാണ് കോടതി വിധിയിലൂടെ ഷെൽ രക്ഷപെട്ടത്.
 | 
പതിനായിരം കോടിയുടെ നികുതി വെട്ടിപ്പ്: ഷെല്ലിന് മുംബൈ കോടതിയുടെ അനുകൂല വിധി

 

മുംബൈ: എണ്ണക്കമ്പനികളിലെ ആഗോളഭീമനായ റോയൽ ഡച്ച് ഷെല്ലിന്റെ ഇന്ത്യൻ യൂണിറ്റായ ഷെൽ ഇന്ത്യ മാർക്കറ്റ് പ്രൈവറ്റ് ലിമിറ്റഡ് നടത്തിവന്ന നിയമപോരാട്ടങ്ങൾക്ക് മുംബൈ ഹൈക്കോടതിയുടെ അനുകൂല വിധി. ഇന്ത്യൻ യൂണിറ്റിൽ നിന്നും മാതൃ കമ്പനിയിലേക്ക് വില കുറച്ച് കാണിച്ച് ഓഹരികൾ കൈമാറിയെന്ന കേസിൽ നിന്നാണ് കോടതി വിധിയിലൂടെ ഷെൽ രക്ഷപെട്ടത്.

ഷെൽ ഇന്ത്യ ഇക്കാര്യത്തിന് നികുതി അടക്കേണ്ടതില്ലെന്ന് കോടതി വിലയിരുത്തി. കമ്പനി തട്ടിച്ചെടുത്തതായി പറയുന്ന തുക തിരിച്ചടയ്‌ക്കേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു. ഏകദേശം പതിനായിരം കോടിയിലധികം രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതിന് നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് വാണിജ്യ നികുതി വകുപ്പ് ഷെല്ലിനെതിരെ നൽകിയ കേസിലാണ് കോടതി വിധി.
2013 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കോടതി വിധി വലിയൊരു വിജയമായാണ് കാണുന്നതെന്ന് കമ്പനി പ്രതിനിധികൾ പ്രതികരിച്ചു. വാണിജ്യ നികുതി വകുപ്പിന്റെ ആരോപണത്തിന്മേൽ നികുതി അടയ്‌ക്കേണ്ടതില്ല എന്നു തന്നെയായിരുന്നു തീരുമാനിച്ചിരുന്നതെന്നും അവർ പറഞ്ഞു. നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് സമാനമായ കേസുകൾ ഇതിന് മുൻപും ഇന്ത്യയിലുണ്ടായിട്ടുണ്ട്. അന്ന് പ്രതിസ്ഥാനത്ത് വോഡഫോൺ ഉൾപ്പെടെയുള്ള പ്രമുഖ കമ്പനികൾ ആയിരുന്നു.