മരുമകൾക്ക് കിട്ടിയ സമ്മാനം 280 കോടി

ഇന്ത്യയിലെ ഏറ്റവും വലിയ മരുന്ന് നിർമ്മാതാക്കളാണ് സൺ ഫാർമ. കഴിഞ്ഞ ദിവസം സൺ ഫാർമയുടെ സ്ഥാപകൻ ദിലീപ് സാംഘ്വിയുടെ ഭാര്യയ്ക്ക് അമ്മായി അമ്മ നൽകിയ സമ്മാനം ആരെയും ഞെട്ടിക്കും.
 | 

മരുമകൾക്ക് കിട്ടിയ സമ്മാനം 280 കോടി
ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ മരുന്ന് നിർമ്മാതാക്കളാണ് സൺ ഫാർമ. കഴിഞ്ഞ ദിവസം സൺ ഫാർമയുടെ സ്ഥാപകൻ ദിലീപ് സാംഘ്‌വിയുടെ ഭാര്യയ്ക്ക് അമ്മായി അമ്മ നൽകിയ സമ്മാനം ആരെയും ഞെട്ടിക്കും. 280 കോടി രൂപവില മതിക്കുന്ന 31 ലക്ഷം ഓഹരികൾ. ദിലീപിന്റെ അമ്മ കുമുദ് ആണ് ഇത്ര വിലയേറിയ സമ്മാനം മരുമകൾ വിഭയ്ക്ക് നൽകിയത്.

കഴിഞ്ഞ മാസം 30ന് കൈമാറിയ സമ്മാനം ഓഹരി ഒന്നിന് 915.95 രൂപ വില വരുന്നതാണ്. 1983ൽ സ്ഥാപിതമായ കമ്പനി കഴിഞ്ഞ വർഷം നാല് ബില്യൺ ഡോളറിന് ജപ്പാനിലെ റാൻബാക്‌സി ലാബ് ഏറ്റെടുത്തിരുന്നു.