10,000 രൂപയില്‍ താഴെ വിലയുള്ള 4ജി സ്മാര്‍ട് ഫോണുകളെ പരിചയപ്പെടാം

വിവിധ കമ്പനികള് സ്മാര്ട് ഫോണുകള് ഇറക്കുമ്പോള് അവയില് സാധാരണക്കാരന്റെ ബഡ്ജറ്റിനിണങ്ങുന്ന ഫോണുകള് ചിലപ്പോള് കണ്ടെത്താനായെന്നുവരില്ല. എന്നാല് പരസ്യത്തിന്റെ കുറവുകൊണ്ടോ മറ്റോ നമ്മളില് പലരും അറിയാത്ത ബഡ്ജറ്റിലൊതുങ്ങുന്ന മികച്ച സ്മാര്ട് ഫോണുകള് വിവിധ കമ്പനികള് പുറത്തിറക്കുന്നുണ്ട്. അത്തരത്തില് ചില ലോ ബഡ്ജറ്റ് ഫോണുകളെക്കുറിച്ച് അറിയാം
 | 
10,000 രൂപയില്‍ താഴെ വിലയുള്ള 4ജി സ്മാര്‍ട് ഫോണുകളെ പരിചയപ്പെടാം

വിവിധ കമ്പനികള്‍ സ്മാര്‍ട് ഫോണുകള്‍ ഇറക്കുമ്പോള്‍ അവയില്‍ സാധാരണക്കാരന്റെ ബഡ്ജറ്റിനിണങ്ങുന്ന ഫോണുകള്‍ ചിലപ്പോള്‍ കണ്ടെത്താനായെന്നുവരില്ല. എന്നാല്‍ പരസ്യത്തിന്റെ കുറവുകൊണ്ടോ മറ്റോ നമ്മളില്‍ പലരും അറിയാത്ത ബഡ്ജറ്റിലൊതുങ്ങുന്ന മികച്ച സ്മാര്‍ട് ഫോണുകള്‍ വിവിധ കമ്പനികള്‍ പുറത്തിറക്കുന്നുണ്ട്. അത്തരത്തില്‍ ചില ലോ ബഡ്ജറ്റ് ഫോണുകളെക്കുറിച്ച് അറിയാം
1) അസ്യൂസ് സെന്‍ഫോണ്‍ മാക്‌സ്- ഈ വര്‍ഷം പുറത്തിറക്കിയ ഫോണിന് 5000 എംഎഎച്ച് ബാറ്ററിയാണുള്ളത്. 1.5 ജിഎച്ച്‌സെഡ് ക്വാള്‍കോം ഒക്ടാ-കോര്‍ സ്‌നാപ്ഡ്രാഗണ്‍ 615 ചിപ്‌സെറ്റും 2ജിബി, 3 ജിബി വേരിയന്റ് റാമുകളുമുണ്ട്. 3ജിബി വേരിയന്റ് റാമുള്ള ഫോണ്‍ വാങ്ങിയാല്‍ ബഡ്ജറ്റ് 10,000ത്തിന് മുകളിലായേക്കാം. എന്നാല്‍ 2ജിബി റാമുള്ള ഫോണ്‍ 10,000 രൂപയ്ക്കുള്ളില്‍ നില്‍ക്കും.

10,000 രൂപയില്‍ താഴെ വിലയുള്ള 4ജി സ്മാര്‍ട് ഫോണുകളെ പരിചയപ്പെടാം

2) സിയോമി റെഡ്മി നോട്ട് 3- 16 ജിബി (3 ജിബി റാം), 32ജിബി (3ജബി റാം) എന്നീ വേരിയന്റുകളിലുള്ള ഫോണ്‍ യഥാക്രമം 9,999, 11,999 രൂപയ്ക്ക് ലഭിക്കും. സംഭരണശേഷി കൂട്ടാനാകുന്ന ഫോണ്‍ 4ജി പിന്തുണയ്ക്കുന്ന സ്മാര്‍ട് ഫോണാണ്.

10,000 രൂപയില്‍ താഴെ വിലയുള്ള 4ജി സ്മാര്‍ട് ഫോണുകളെ പരിചയപ്പെടാം

3) ലെനോവോ വൈബ് കെ5 പ്ലസ്- 5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ ഉള്ള ഫോണിന് 13 മെഗാപിക്‌സല്‍ റിയര്‍ ക്യമാറയും 5 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയുമുണ്ട്. 142 ഗ്രാം ഭാരമുള്ള ഫോണിന് 7.9 മില്ലീമീറ്റര്‍ കട്ടിയാണുള്ളത്. 16 ജിബിയുടെ ഇന്റേണല്‍ സ്‌റ്റോറേജ് ലഭ്യമാണ്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128 ജിബി വരെ വര്‍ധിപ്പിക്കാം.

10,000 രൂപയില്‍ താഴെ വിലയുള്ള 4ജി സ്മാര്‍ട് ഫോണുകളെ പരിചയപ്പെടാം

4) സിയോമി റെഡ്മി 3എസ് പ്രൈം- 10,000 രൂപ ബഡ്ജറ്റിലൊതുങ്ങുന്ന മെറ്റല്‍ സ്്മാര്‍ട് ഫോണാണിത്. കമ്പനിയുടെ തന്നെ മറ്റൊരു മോഡലായ റെഡ്മി നോട്ട് 7ന് സമാനമായ ഡിസൈനുള്ള ഫോണാണിത്. വലിപ്പം കുറവായതിനാല്‍ പോക്കറ്റില്‍ സൂക്ഷിക്കാന്‍ സൗകര്യപ്രദമാണിത്. 142 ഗ്രാമാണ് ഭാരം. 1280*720 റെസലൂഷനില്‍ 296പിപിഐ പിക്‌സല്‍ ഡെന്‍സിറ്റിയുള്ള ഫോണിന് അഞ്ച് ഇഞ്ച് ഡിസ്‌പ്ലേയാണുള്ളത്. 64 ബിറ്റ് ക്വാല്‍കോമോട് കൂടി ഇന്ത്യയിലെത്തിയ ആദ്യ ഫോണാണിത്. 4100 എംഎഎച്ച് ബാറ്ററിയാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത.

10,000 രൂപയില്‍ താഴെ വിലയുള്ള 4ജി സ്മാര്‍ട് ഫോണുകളെ പരിചയപ്പെടാം

മോട്ടോ ഇ പവര്‍- 7,999 രൂപ വിലവരുന്ന മോട്ടോ ഇ പവറാണ് ലോ ബഡ്ജറ്റ് ശ്രേണിയില്‍ അവസാനമായി വന്ന സ്മാര്‍ട് ഫോണ്‍. അഞ്ച് ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയുള്ള ഫോണിന് 3500 എംഎഎച്ച് ബാറ്ററിയാണുളളത്. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മാലോയിലാണ് പ്രവര്‍ത്തിക്കുന്നത്. എട്ട് മെഗാപിക്‌സല്‍ ക്യാമറയും 5 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയുമുണ്ട്.

10,000 രൂപയില്‍ താഴെ വിലയുള്ള 4ജി സ്മാര്‍ട് ഫോണുകളെ പരിചയപ്പെടാം