ആളില്ലാ വിമാനങ്ങള്‍ പരീക്ഷിക്കാന്‍ ആമസോണിന് അനുമതി

ആളില്ലാ വിമാനങ്ങളില് ഡോര് ഡെലിവറി സാധ്യമാക്കാനുള്ള പരീക്ഷണങ്ങള്ക്ക് ഇ കൊമേഴ്സ് സ്ഥാപനമായ ആമസോണിന് അനുമതി ലഭിച്ചു. വാഷിംഗ്ടണില് ഡ്രോണുകളുടെ പരീക്ഷണപ്പറക്കല് നടത്താന് അമേരിക്കയിലെ ഫെഡറല് ഏവിയേഷന് അഡ്മിനിസ്ട്രേഷന് അനുമതി നല്കി.
 | 

ആളില്ലാ വിമാനങ്ങള്‍ പരീക്ഷിക്കാന്‍ ആമസോണിന് അനുമതി

ന്യൂയോര്‍ക്ക്: ആളില്ലാ വിമാനങ്ങളില്‍ ഡോര്‍ ഡെലിവറി സാധ്യമാക്കാനുള്ള പരീക്ഷണങ്ങള്‍ക്ക് ഇ കൊമേഴ്‌സ് സ്ഥാപനമായ ആമസോണിന് അനുമതി ലഭിച്ചു. വാഷിംഗ്ടണില്‍ ഡ്രോണുകളുടെ പരീക്ഷണപ്പറക്കല്‍ നടത്താന്‍ അമേരിക്കയിലെ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അനുമതി നല്‍കി. വലിപ്പം കുറഞ്ഞ ആളില്ലാ വിമാനങ്ങളുപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് പാക്കേജുകള്‍ എത്തിക്കാനുള്ള ആശയത്തിന് ആദ്യമുണ്ടായിരുന്ന തടസ്സങ്ങള്‍ ഇതോടെ നീങ്ങിയിരിക്കുകയാണ്.

ഇപ്പോള്‍ ആമസോണ്‍ ഉപയോഗിക്കുന്ന ഡ്രോണ്‍ മോഡലിനു മാത്രമാണ് പരീക്ഷണാനുമതി ലഭിച്ചിരിക്കുന്നത്. പുതിയ മോഡല്‍ അവതരിപ്പിക്കുകയോ നിലവിലുള്ളതില്‍ മാറ്റങ്ങള്‍ വരുത്തുകയോ ചെയ്താല്‍ പുതിയ അനുമതി തേടേണ്ടി വരും. അഞ്ഞൂറു മീറ്ററിനു മുകളില്‍ പറക്കാനുള്ള അനുമതിയാണ് ആമസോണ്‍ ആവശ്യപ്പെട്ടതെങ്കിലും 400 മീറ്റര്‍ വരെ പറക്കാനേ അനുവാദം ലഭിച്ചുള്ളു.

മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയില്‍ പറക്കുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കാനുള്ള ശ്രമങ്ങളിലാണ് ഇപ്പോള്‍ കമ്പനി. ഇവയുടെ എയര്‍ ട്രാഫിക് മാനേജ്‌മെന്റിനു വേണ്ടി നാസയുമായി യോജിച്ച് ഗവേഷണങ്ങളും നടന്നു വരുന്നു.