ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു

വ്യാഴാഴ്ച മുതൽ നടത്താനിരുന്ന നാലു ദിവസത്തെ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു. യുണൈറ്റഡ് ഫോറം ഓഫ് ബാങ്കിങ് യൂണിയൻസിലെ അംഗസംഘടനകൾ തിങ്കളാഴ്ച മുംബൈയിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം.
 | 

ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു
ന്യൂഡൽഹി:
വ്യാഴാഴ്ച മുതൽ നടത്താനിരുന്ന നാലു ദിവസത്തെ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു. യുണൈറ്റഡ് ഫോറം ഓഫ് ബാങ്കിങ് യൂണിയൻസിലെ അംഗസംഘടനകൾ തിങ്കളാഴ്ച മുംബൈയിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. വിഷയങ്ങളിൽ ഫെബ്രുവരി ഒന്നിനകം തൃപ്തികരമായ തീരുമാനം കൈക്കൊള്ളാമെന്ന് ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷൻ ഉറപ്പുനൽകിയതിനെ തുടർന്നാണ് പണിമുടക്ക് പിൻവലിച്ചത്.

2012 നവംബർ ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെ 19ശതമാനം വേതനവർധനയാണ് ജീവനക്കാരുടെ പ്രധാന ആവശ്യം.