വോഡഫോണ്‍ ലയനത്തിന് സാധ്യത തേടുന്നു? ഐഡിയ, റിലയന്‍സ് ജിയോ എന്നിവയുമായി ചര്‍ച്ചകള്‍ നടന്നതായി റിപ്പോര്‍ട്ട്

ഐഡിയ സെല്ലുലാര്, റിലയന്സ് ജിയോ ഇവയില് ഏതെങ്കിലും കമ്പനിയുമായി ലയിക്കാന് വോഡഫോണ് ശ്രമിക്കുന്നതായി റിപ്പോര്ട്ടുകള്. ജിയോ കൊണ്ടുവന്ന ടെലികോം വിപ്ലവത്തില് പിടിച്ചു നില്ക്കാനാവാത്തതിനാലാണ് ഈ ശ്രമങ്ങള് എന്നാണ് വിവരം. ടെലഗ്രാഫ് പത്രമാണ് ഈ വിവരം പുറത്തുവിട്ടത്
 | 

വോഡഫോണ്‍ ലയനത്തിന് സാധ്യത തേടുന്നു? ഐഡിയ, റിലയന്‍സ് ജിയോ എന്നിവയുമായി ചര്‍ച്ചകള്‍ നടന്നതായി റിപ്പോര്‍ട്ട്

ഐഡിയ സെല്ലുലാര്‍, റിലയന്‍സ് ജിയോ ഇവയില്‍ ഏതെങ്കിലും കമ്പനിയുമായി ലയിക്കാന്‍ വോഡഫോണ്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ജിയോ കൊണ്ടുവന്ന ടെലികോം വിപ്ലവത്തില്‍ പിടിച്ചു നില്‍ക്കാനാവാത്തതിനാലാണ് ഈ ശ്രമങ്ങള്‍ എന്നാണ് വിവരം. ടെലഗ്രാഫ് പത്രമാണ് ഈ വിവരം പുറത്തുവിട്ടത്

സെപ്റ്റംബറില്‍ ജിയോ സേവനങ്ങള്‍ ആരംഭിച്ചതോടെ മറ്റു സേവനദാതാക്കള്‍ക്ക് കാലിടറിത്തുടങ്ങിയിരുന്നു. വെല്‍കം ഓഫറായി അണ്‍ലിമിറ്റഡ് 4ജി ഇന്റര്‍നെറ്റും വോയ്‌സ് കോളുകളും നല്‍കിയ ജിയോയുമായി ഏറ്റുമുട്ടാന്‍ ഒരല്‍പം മടിച്ചു നിന്ന ശേഷമാണ് മറ്റു കമ്പനികള്‍ തയ്യാറായത്. ബിഎസ്എന്‍എല്‍ ചില ഓഫറുകളുമായി ആദ്യം രംഗത്തെത്തി.

പിന്നീട് മറ്റുള്ളവരും പിന്തുടര്‍ന്നെത്തി. ഡിസംബറില്‍ അവസാനിക്കുമായിരുന്ന സൗജന്യ ഓഫറുകള്‍ ഹാപ്പി ന്യൂഇയര്‍ എന്ന പേരില്‍ ജിയോ നീട്ടിയതോടെ വീണ്ടും സൗജന്യ ഓഫറുകള്‍ മറ്റുള്ളവര്‍ക്കും അവതരിപ്പിക്കേണ്ടി വന്നു. ചരിത്രത്തിലില്ലാത്ത മട്ടിലുള്ള സൗജന്യ സേവനങ്ങളാണ് വോഡഫോണ്‍ നല്‍കിയത്.

ജിയോക്ക് നിലവിലുള്ള അഞ്ചുകോടി ഉപഭോക്താക്കള്‍ മാര്‍ച്ച് അവസാനത്തോടെ പത്തു കോടിയില്‍ എത്തുമെന്നാണ് കരുതുന്നത്. ഇത് മറ്റുള്ളവര്‍ക്ക് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഈ പ്രതിസന്ധി മറികടക്കാന്‍ ലയനമല്ലാതെ മറ്റു മാര്‍ഗങ്ങള്‍ ഇല്ലാത്തതിനാലാണ് അന്താരാഷ്ട്ര മൊബൈല്‍ ഭീമന്റെ ഇന്ത്യന്‍ ഘടകത്തിന് ഈ വഴി തേടേണ്ടി വരുന്നത്.

എന്നാല്‍ ഈ വാര്‍ത്തയെ വോഡഫോണും ഐഡിയയും നിഷേധിച്ചു. ഇത്തരത്തിലുള്ള ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നാണ് ഇരു കമ്പനികളുടെയും വക്താക്കള്‍ പറഞ്ഞത്. റിലയന്‍സ് വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.