വാട്ട്‌സാപ്പ് സന്ദേശങ്ങള്‍ ഇനി തിരിച്ചു പിടിക്കാം; ഫീച്ചര്‍ ഉടന്‍ അവതരിപ്പിക്കും

കൈവിട്ട കല്ലും വാട്ട്സാപ്പിലെ മെസേജും പിന്നെ തിരിച്ചെടുക്കാന് ആവില്ലെന്നാണല്ലോ വെപ്പ്. വാട്ട്സാപ്പിലെ ഈ പ്രശ്നത്തിന് പരിഹാരം വരുന്നു. അയച്ച സന്ദേശം തിരിച്ചെടുക്കാനും തെറ്റുണ്ടെങ്കില് തിരുത്താനുമുള്ള ഫീച്ചര് ഉടന് തന്നെ അവതരിപ്പിക്കുമെന്നാണ് വിവരം. സന്ദേശം അയച്ച് 5 മിനിറ്റിനുള്ളില് മാത്രമേ ഈ സൗകര്യങ്ങള് ലഭ്യമാകൂ.
 | 

വാട്ട്‌സാപ്പ് സന്ദേശങ്ങള്‍ ഇനി തിരിച്ചു പിടിക്കാം; ഫീച്ചര്‍ ഉടന്‍ അവതരിപ്പിക്കും

കൈവിട്ട കല്ലും വാട്ട്‌സാപ്പിലെ മെസേജും പിന്നെ തിരിച്ചെടുക്കാന്‍ ആവില്ലെന്നാണല്ലോ വെപ്പ്. വാട്ട്‌സാപ്പിലെ ഈ പ്രശ്‌നത്തിന് പരിഹാരം വരുന്നു. അയച്ച സന്ദേശം തിരിച്ചെടുക്കാനും തെറ്റുണ്ടെങ്കില്‍ തിരുത്താനുമുള്ള ഫീച്ചര്‍ ഉടന്‍ തന്നെ അവതരിപ്പിക്കുമെന്നാണ് വിവരം. സന്ദേശം അയച്ച് 5 മിനിറ്റിനുള്ളില്‍ മാത്രമേ ഈ സൗകര്യങ്ങള്‍ ലഭ്യമാകൂ.

വാട്ട്‌സാപ്പ് വെബ് 0.2.4077ന്റെ ബീറ്റാ പതിപ്പിലാണ് ഫീച്ചര്‍ പരീക്ഷിക്കുന്നതെന്ന് @WABetaInfo യുടെ ട്വീറ്റ് വ്യക്തമാക്കുന്നു. പുതിയ ടെക്‌സ്റ്റ് ഫോര്‍മാറ്റിംഗ് ഷോര്‍ട്ട്കട്ടുകളും വാട്ട്‌സാപ്പില്‍ വരാന്‍ പോകുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. മെസേജ് ടെക്‌സ്റ്റ് ബോള്‍ഡ്, ഇറ്റാലിക് തുടങ്ങിയ ഫോര്‍മാറ്റിംഗ് നടത്തണമെങ്കില്‍ ചില കമാന്‍ഡുകള്‍ അറിഞ്ഞിരിക്കണം. എന്നാല്‍ അതൊന്നും ആവശ്യമില്ലാത്ത ഷോര്‍ട്ട് കട്ടുകള്‍ ഉടന്‍ തന്നെ നിലവില്‍ വരുമെന്നാണ് കരുതുന്നത്.