അമേരിക്കന്‍ ഇന്റലിജന്‍സിന്റെ ആവശ്യപ്രകാരം ഉപഭോക്താക്കളുടെ ഇമെയിലുകള്‍ യാഹൂ പരിശോധിച്ചു

അമേരിക്കന് ഇന്റലിജന്സിന്റെ ആവശ്യപ്രകാരം ഉപഭോക്താക്കളുടെ ഇമെയിലുകള് പരിശോധിക്കുന്നതിനായി യാഹൂ പ്രത്യേക സോഫ്റ്റ് വെയര് തയ്യാറാക്കിയതായി റിപ്പോര്ട്ട്. എഫ്ബിഐയുടെ നിര്ദേശ പ്രകാരമാണ് തങ്ങളുടെ നൂറുകണക്കിനു മില്യന് ഉപഭോക്താക്കളുടെ മെയിലുകളില് യാഹൂ പരിശോധന നടത്തിയത്. മെയിലുകളില് ശേഖരിച്ചിരിക്കുന്നവയുടെ വിവരങ്ങളോ ആവശ്യപ്പെടുന്ന മെയിലുകളുടെ വിവരങ്ങളോ മാത്രമാണ് ഇതുവരെ ഇന്റര്നെറ്റ് കമ്പനികള് നല്കി വന്നിരുന്നത്. എന്നാല് എല്ലാ ഉപഭോക്താക്കളുടെയും മെയില് ഐഡികളിലേക്കു വരുന്ന മെയിലുകളെല്ലാം പരിശോധനയ്ക്കു വിധേയമാക്കുന്നത് ആദ്യമായാണെന്ന് വിലയിരുത്തപ്പെടുന്നു.
 | 

അമേരിക്കന്‍ ഇന്റലിജന്‍സിന്റെ ആവശ്യപ്രകാരം ഉപഭോക്താക്കളുടെ ഇമെയിലുകള്‍ യാഹൂ പരിശോധിച്ചു

ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഇന്റലിജന്‍സിന്റെ ആവശ്യപ്രകാരം ഉപഭോക്താക്കളുടെ ഇമെയിലുകള്‍ പരിശോധിക്കുന്നതിനായി യാഹൂ പ്രത്യേക സോഫ്റ്റ് വെയര്‍ തയ്യാറാക്കിയതായി റിപ്പോര്‍ട്ട്. എഫ്ബിഐയുടെ നിര്‍ദേശ പ്രകാരമാണ് തങ്ങളുടെ നൂറുകണക്കിനു മില്യന്‍ ഉപഭോക്താക്കളുടെ മെയിലുകളില്‍ യാഹൂ പരിശോധന നടത്തിയത്. മെയിലുകളില്‍ ശേഖരിച്ചിരിക്കുന്നവയുടെ വിവരങ്ങളോ ആവശ്യപ്പെടുന്ന മെയിലുകളുടെ വിവരങ്ങളോ മാത്രമാണ് ഇതുവരെ ഇന്റര്‍നെറ്റ് കമ്പനികള്‍ നല്‍കി വന്നിരുന്നത്. എന്നാല്‍ എല്ലാ ഉപഭോക്താക്കളുടെയും മെയില്‍ ഐഡികളിലേക്കു വരുന്ന മെയിലുകളെല്ലാം പരിശോധനയ്ക്കു വിധേയമാക്കുന്നത് ആദ്യമായാണെന്ന് വിലയിരുത്തപ്പെടുന്നു.

ഏതെങ്കിലും രഹസ്യാന്വേഷണ ഏജന്‍സിയുടെ ആവശ്യപ്രകാരം മെയിലുകള്‍ മുഴുവന്‍ പരിശോധിക്കാന്‍ അനുമതി നല്‍കുന്ന ആദ്യ കമ്പനിയാണ് യാഹൂ എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്തു വിവരത്തിനാാണ് എഫ്ബിഐ തിയുന്നതെന്ന് വ്യക്തമല്ലെന്നാണ് വാര്‍ത്ത. എന്നാല്‍ കുറച്ച് അക്ഷരങ്ങള്‍ ചേര്‍ന്ന് പ്രത്യേക പ്രയോഗമായി മാറുന്ന മെയിലോ അറ്റാച്ച്‌മെന്റോ ആണ് ലക്ഷ്യമിടുന്നതെന്നാണ് സൂചന. പരിശോധനയ്ക്കു ശേഷം യാഹൂ എന്തു വിവരമാണ് കൈമാറിയതെന്നോ മറ്റ് ഇമെയില്‍ കമ്പനികളെ ഇന്റലിജന്‍സ് ഏജന്‍സി സമീപിച്ചിട്ടുണ്ടോ എന്നും വ്യക്തമല്ലെന്നും വാര്‍ത്ത പുറത്തുവിട്ട ഏജന്‍സി അറിയിച്ചു.

എഫ്ബിഐ നിര്‍ദേശം അനുസരിക്കാനുള്ള യാഹൂ ചീഫ് എക്‌സിക്യൂട്ടീവ് മരിസ മേയറുടെ തീരുമാനം കമ്പനിയുടെ നേതൃത്വത്തില്‍ ഭിന്നതകള്‍ ഉണ്ടാക്കിയതായും വിവരമുണ്ട്. ചീഫ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഓഫീസര്‍ ആയിരുന്ന അലക്‌സ് സ്റ്റാമോസ് യാഹൂ വിട്ടത് ഈ പ്രശ്‌നം മൂലമായിരുന്നു. ഇപ്പോള്‍ ഫേസ്ബുക്കില്‍ സെക്യൂരിറ്റി വിഭാഗത്തില്‍ ഉദ്യോഗസ്ഥനാണ് സ്റ്റാമോസ്. അമേരിക്കന്‍ നിയമങ്ങള്‍ അനുസരിക്കുന്ന കമ്പനിയാണ് യാഹൂവെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സ്റ്റാമോസ് പ്രതികരിക്കാന്‍ വിസമ്മതിച്ചു.